മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ സുബ്രഹ്മണ്യം അന്തരിച്ചു. സംവിധായകന്‍ ഹന്‍സല്‍ മേത്തയും നിര്‍മാതാവ് അശോക് പണ്ഡിറ്റും തിങ്കളാഴ്‌ച രാവിലെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ശിവ സുബ്രഹ്മണ്യത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
Shiv Subrahmanyam funeral: അതേസമയം മരണകാരണം ഇനിയും വ്യക്തമല്ല. തിങ്കളാഴ്‌ച രാവിലെ സംസ്‌കാരം നടക്കുമെന്നും ഹൻസൽ അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ മുംബൈയിലെ അന്ധേരി വെസ്‌റ്റില്‍ നടന്‍റെ സംസ്‌കാരം നടക്കും.
'നമ്മുടെ പ്രിയ സുഹൃത്തും മഹാനടനും പ്രതിഭാധനനുമായ ശിവ സുബ്രഹ്മണ്യത്തിന്‍റെ ദാരുണാന്ത്യം അറിഞ്ഞതില്‍ തീര്‍ത്തും ഞെട്ടലിലാണ്. അങ്ങേയറ്റം വേദനയുമുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. ഈ ദുരന്തത്തെ നേരിടാൻ ആവശ്യമായ ഊർജം ദൈവം നിങ്ങൾക്ക് നൽകട്ടെ.' -അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്‌തു.
-
Extremely shocked and pained to know about the tragic demise of our dear friend, a great actor and a brilliant human being Shiv Subramaniam.
— Ashoke Pandit (@ashokepandit) April 11, 2022 " class="align-text-top noRightClick twitterSection" data="
My heartfelt condolences to his wife Divya. May God give you enough energy to face this tragedy .
ॐ शान्ति !
🙏 pic.twitter.com/LvTM0mZhFi
">Extremely shocked and pained to know about the tragic demise of our dear friend, a great actor and a brilliant human being Shiv Subramaniam.
— Ashoke Pandit (@ashokepandit) April 11, 2022
My heartfelt condolences to his wife Divya. May God give you enough energy to face this tragedy .
ॐ शान्ति !
🙏 pic.twitter.com/LvTM0mZhFiExtremely shocked and pained to know about the tragic demise of our dear friend, a great actor and a brilliant human being Shiv Subramaniam.
— Ashoke Pandit (@ashokepandit) April 11, 2022
My heartfelt condolences to his wife Divya. May God give you enough energy to face this tragedy .
ॐ शान्ति !
🙏 pic.twitter.com/LvTM0mZhFi
സുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തിൽ ഹൻസൽ മേത്തയും അനുശോചനം രേഖപ്പെടുത്തി. 'ഹൃദയഭേദകത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട ശിവ സുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തെ കുറിച്ച് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' - ഇപ്രകാരമാണ് ഹന്‍സല്‍ കുറിച്ചത്.
- — Hansal Mehta (@mehtahansal) April 11, 2022 " class="align-text-top noRightClick twitterSection" data="
— Hansal Mehta (@mehtahansal) April 11, 2022
">— Hansal Mehta (@mehtahansal) April 11, 2022
Shiv Subrahmanyam movies: 1989ൽ പുറത്തിറങ്ങിയ 'പരിന്ദ', സുധീർ മിശ്രയുടെ 'ഹസാരോൺ ഖ്വയ്‌ഷെയിൻ ഐസി' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ സുബ്രഹ്മണ്യത്തിന് അംഗീകാരം ലഭിച്ചു. 'ടൂ സ്‌റ്റേറ്റ്‌സ്' എന്ന ചിത്രത്തില്‍ ആലിയ ഭട്ടിന്‍റെ പിതാവായി വേഷമിട്ട അദ്ദേഹത്തെ ജനഹൃദയങ്ങള്‍ സ്വീകരിച്ചു. നെക്‌ഫ്ലിക് ചിത്രം 'മീനാക്ഷി സുന്ദരേശ്വര്‍' എന്ന ചിത്രത്തിലാണ് സുബ്രഹ്മണ്യം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Also Read: ആദ്യത്തെയും അവസാനത്തെയും ശ്രമം; 12ാം വയസില്‍ എഴുതിയ കവിത പങ്കുവച്ച് ദീപിക