ETV Bharat / entertainment

'ബൃന്ദ' വെബ്‌ സീരീസുമായി തൃഷ ; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിലൂടെ ഒടിടി അരങ്ങേറ്റത്തിന് താരം - Trisha Brinda series

Trisha's Investigative Thriller series Brinda: സൂര്യ വങ്കാല സംവിധാനം ചെയ്‌ത 'ബൃന്ദ' സോണി ലിവിൽ ഉടൻ

Brinda  Trisha  ബൃന്ദ വെബ്‌ സീരീസ്  തൃഷ
Trisha OTT Debut
author img

By ETV Bharat Kerala Team

Published : Jan 4, 2024, 2:41 PM IST

വെബ്‌ സീരീസുമായി ഒടിടി അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യയുടെ പ്രിയ താരം തൃഷ. പോയവർഷം 'ലിയോ'യിലൂടെ തകർപ്പൻ ബോക്‌സ് ഓഫിസ് വിജയം സ്വന്തമാക്കിയ താരം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായാണ് ഇത്തവണ എത്തുന്നത്. 'ബൃന്ദ' എന്നാണ് സീരീസിന്‍റെ പേര് (Investigative Thriller series Brinda).

സൂര്യ വങ്കാലയാണ് ഈ അന്വേഷണാത്മക സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത്. അടുത്തിടെയാണ് സീരീസിന്‍റെ നിർമാണം പൂർത്തിയായത്. സോണി ലിവിലൂടെ 'ബൃന്ദ' പ്രേക്ഷകർക്കരികിൽ എത്തും. സോണി ലിവിൽ സീരീസ് എപ്പോൾ റിലീസ് ചെയ്യുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഒരു പൊലീസ് ഓഫിസറുടെ വേഷമാണ് തൃഷ 'ബൃന്ദ'യിൽ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ തന്‍റെ ലുക്ക് താരം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിന്‍റെ കഥയാണ് 'ബൃന്ദ' പറയുന്നത്. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയാണ് സീരീസ് അണിയിച്ചൊരുക്കിയത് എന്നാണ് വിവരം.

മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരനും സീരീസിൽ പ്രധാന വേഷത്തിലുണ്ട്. തെലുഗു - കന്നഡ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സായി കുമാർ, അമാനി, രവീന്ദ്ര വിജയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം സീരീസിന്‍റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ വർഷം ആദ്യം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസിന് മുന്നോടിയായി സോണി ലിവ് 'ബൃന്ദ' ട്രെയിലർ പുറത്തിറക്കുമെന്നാണ് വിവരം.

ഏതായാലും സസ്‌പെൻസ് നിറഞ്ഞ ആഖ്യാനത്തിലൂടെയും കൗതുകകരമായ ട്വിസ്റ്റുകളിലൂടെയും 'ബൃന്ദ' പ്രേക്ഷകരെ ആകർഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 'ബൃന്ദ'യിലെ തൃഷയുടെ തകർപ്പൻ പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.

വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ മികച്ച പ്രകടനമാണ് തൃഷ കാഴ്‌ചവച്ചത്. ബോക്‌സോഫിസിൽ മിന്നും വിജയം ചിത്രം നേടി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിച്ച 'ലിയോ' ആഗോള ബോക്‌സോഫിസിൽ 500 കോടി എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

ALSO READ: ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി ; ലിയോ 'ഒറിജിനൽ' ഒടിടി റിലീസ് തീയതി ഇതാണ്

മലയാളിതാരം മാത്യു തോമസ്, തമിഴ് ബാലതാരം ഇയാൽ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ജാഫർ സിദ്ദിഖ്, അനുരാഗ് കശ്യപ്, ബാബു ആന്‍റണി എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരന്നു. നീണ്ട 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തൃഷയും വിജയ്‌യും വെള്ളിത്തിരയിൽ വീണ്ടും ഒന്നിച്ചത് എന്നതും 'ലിയോ'യുടെ സവിശേഷതയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.