പ്രശസ്‌ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ടൊവിനോ തോമസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലാണ് ബഷീറായി ടൊവിനോ എത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' എന്ന പേരിലുള്ള പ്രശസ്‌ത ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയാണിത്.
Neelavelicham second schedule starts: പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഷെഡ്യൂളിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആഷിഖ് അബുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടാണ് രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുന്ന വിവരം ആഷിഖ് അബു അറിയിച്ചത്. ഡിസംബറില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്നും സംവിധായകന്‍ സൂചന നല്‍കി.
- " class="align-text-top noRightClick twitterSection" data="">
Also Read: ബഷീറായി ടൊവിനോ, ആഷിഖ് അബുവിന്‍റെ 'നീലവെളിച്ചം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Neelavelicham short story: പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകൃത്തിന്‍റെ അനുഭവങ്ങളാണ് 'നീലവെളിച്ചം' എന്ന കഥ. കഥാനായകനും പ്രേതാത്മാവിനും ഇടയില്‍ സംഭവിക്കുന്ന ബന്ധമാണ് പ്രമേയം. 1960കളിലായിരിക്കും ബഷീറിന്‍റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം ഒരുക്കുക.
Neelavelicham cast and crew: ടൊവിനോയെ കൂടാതെ റോഷന്‍ മാത്യുവും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കും. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.സമീറ സനീഷ് ആണ് വസ്‌ത്രാലങ്കാരം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കും.
നേരത്തെയും 'നീലവെളിച്ചം' സിനിമയായിട്ടുണ്ട്. 1964ല്‍ എ.വിന്‍സെന്‍റ് സംവിധാനം ചെയ്‌ത 'ഭര്‍ഗ്ഗവീനിലയം' എന്ന ചിത്രമാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയത്. ബഷീര്‍ ആയിരുന്നു സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. പ്രേംനസീര്‍, മധു, വിജയ നിര്‍മല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.