ETV Bharat / entertainment

'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! പ്രേമത്തിന്‍റെ ശവകുടീരം!'; ഏകാന്തതയുടെ മഹാതീരം തേടി ടൊവിനോ തോമസ്

author img

By

Published : Feb 17, 2023, 5:28 PM IST

ഓരോ ഹൃദയത്തിലും ശവകുടീരവും ശ്‌മശാനവും ഉണ്ടെന്ന് ടൊവിനോ തോമസ്. നീലവെളിച്ചത്തിലെ ഗാനം പങ്കുവച്ച് കൊണ്ടായിരുന്നു ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റുമായി എത്തിയത്.

Tovino Thomas shares Neelavelicham video song  Tovino Thomas  Neelavelicham video song  Ekanthathayude Mahatheeram  Neelavelicham video song Ekanthathayude  ഏകാന്തതയുടെ മഹാതീരം തേടി ടൊവിനോ തോമസ്  ടൊവിനോ തോമസ്  ഏകാന്തതയുടെ മഹാതീരം  ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം  പ്രേമത്തിന്‍റെ ശവകുടീരം  Tovino Thomas shares Neelavelicham song  Recreation of Bhargavi Nilayam song  Tovino Thomas play the role of Vaikom Muhammad  Vaikom Muhammad Basheer  Neelavelicham story line  59 years after Bhargavi Nilayam release  Neelavelicham actors  Neelavelicham crew team  നീലവെളിച്ചത്തിലെ ഗാനം  ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍  ഏകാന്തതയുടെ മഹാതീരം  ഏകാന്തതയുടെ മഹാതീരം ഗാനം  ഭാര്‍ഗവീനിലയം
ഏകാന്തതയുടെ മഹാതീരം തേടി ടൊവിനോ തോമസ്

Neelavelicham video song Ekanthathayude Mahatheeram: ആഷിഖ് അബു -ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നീലവെളിച്ചം'. വാലന്‍റൈന്‍സ്‌ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ സിനിമയിലെ പുതിയ വീഡിയോ ഗാനം 'ഏതാന്തതയുടെ മഹാതീരം' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Tovino Thomas shares Neelavelicham song: ഇപ്പോഴിതാ ഗാനം ഫേസ്‌ബുക്കില്‍ പങ്കുവച്ച് മനോഹരമായൊരു അടിക്കുറിപ്പുമായി നടന്‍ ടൊവിനോ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. 'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്‌മശാനം! പ്രേമത്തിന്‍റെ ശവകുടീരം! പ്രേമത്തിന്‍റെ ശ്‌മശാനം!'-ഇപ്രകാരമാണ് ടൊവിനോ തോമസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

Recreation of Bhargavi Nilayam song: പ്രശസ്‌ത ഗാനരചയിതാവ് പി ഭാസ്‌കരന്‍റെ വരികള്‍ക്ക് എംഎസ് ബാബുരാജിന്‍റെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. 1964ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗവീ നിലയം' എന്ന സിനിമയിലെ 'ഏകാന്തതയുടെ അപാരതീരം' എന്ന ഗാനത്തിന്‍റെ പുനരാവിഷ്‌കരണമാണ് 'നീലവെളിച്ച'ത്തിന്‍റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനം. 'ഭാര്‍ഗവീ നിലയ'ത്തിനായി കമുകറ പുരുഷോത്തമനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Tovino Thomas play the role of Vaikom Muhammad Basheer: വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്‌ത കൃതിയായ 'നീലവെളിച്ചം' എന്ന കഥയെ ആസ്‌പദമാക്കി അതേപേരില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'. ചിത്രത്തില്‍ മുഹമ്മദ് ബഷീര്‍ ആയാണ് ടൊവിനോ തോമസ് എത്തുന്നത്. കഥകളുടെ സുല്‍ത്താനായി ടൊവിനോ തോമസിന്‍റെ പരകായ പ്രവേശം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Neelavelicham story line: പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഒരു യുവ കഥാകൃത്തിന്‍റെ അനുഭവങ്ങളാണ് 'നീലവെളിച്ചം' ദൃശ്യവത്‌കരിക്കുക. കഥാനായകനും ആ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധമാണ് ചിത്രപശ്ചാത്തലം.

59 years after Bhargavi Nilayam release: ബഷീറിന്‍റെ തന്നെ 'നീലവെളിച്ച'ത്തെ ആസ്‌പദമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്‌ത് 59 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് 'നീലവെളിച്ച'ത്തിന് വീണ്ടും പുനരാവിഷ്‌കരണം ഉണ്ടാവുന്നത്. എ.വിന്‍സെന്‍റ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, വിജയനിര്‍മ്മല, പി.ജെ ആന്‍റണി തുടങ്ങിയവരാണ് വേഷമിട്ടത്‌.

Neelavelicham actors: റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ഉമ കെ.പി, ജയരാജ് കോഴിക്കോട്, അഭിറാം രാധാകൃഷ്‌ണന്‍, ജിതിന്‍ പുത്തഞ്ചേരി, രഞ്ജി കങ്കോല്‍, പ്രമോദ് വെളിയനാട്, നിസ്‌തര്‍ സേട്ട്, തസ്‌നീം, ദേവകി ഭാഗി, പൂജ മോഹന്‍ രാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

Neelavelicham crew team: ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സജിന്‍ അലി പുലാല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഋഷികേശ് ഭാസ്‌കര്‍ ചിത്രത്തിന്‍റെ അധിക തിരക്കഥ എഴുതിയിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. വി.സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കും. ബിജിബാലും റെക്‌സ്‌ വിജയനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: വൈക്കം മുഹമ്മദ് ബഷീറിനും ടൊവിനോ തോമസിനും ജന്മദിനം ഒരേദിനം ; ആശംസകളുമായി നീലവെളിച്ചം ടീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.