ETV Bharat / entertainment

'വലിയ സൂപ്പര്‍ സ്‌റ്റാര്‍ ആകേണ്ട.. അന്യ ഭാഷകളില്‍ സ്‌റ്റാര്‍ ആകാനും താല്‍പര്യമില്ല': ടൊവിനോ തോമസ് - Tovino Thomas not interested in stars

Tovino Thomas about his dream: ഓര്‍മവച്ച കാലം മുതലേ സിനിമ കാണുന്ന ആളാണ് താനെന്നും ഇപ്പോള്‍ തന്‍റെ സ്വപ്‌നമാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും ടൊവിനോ. അജയന്‍റെ രണ്ടാം മോഷണമാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.

Tovino Thomas not interested to become star  Tovino Thomas  ടൊവിനോ തോമസ്  Tovino Thomas about his dream  Tovino Thomas upcoming movie  Ajayante Randam Moshanam pre visualisation  Tovino Thomas 10 years of Malayalam Movies  അജയന്‍റെ രണ്ടാം മോഷണം  Tovino Thomas not interested in stars  Tovino Thomas Film career
'വലിയ സൂപ്പര്‍ സ്‌റ്റാര്‍ ആകേണ്ട.. അന്യ ഭാഷകളില്‍ സ്‌റ്റാര്‍ ആകാനും താല്‍പര്യമില്ല': ടൊവിനോ തോമസ്
author img

By

Published : Oct 23, 2022, 1:58 PM IST

Tovino Thomas upcoming movie: ടൊവിനോ തോമസിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം ട്രിപ്പിള്‍ റോളിലാണ് എത്തുന്നത്. ആക്ഷനും അഡ്വഞ്ചറും ഒക്കെയായി പൂര്‍ണമായും ത്രീഡിയിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്.

Ajayante Randam Moshanam pre visualisation: സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ മികച്ച സിനിമയാകും അജയന്‍റെ രണ്ടാം മോഷണം എന്നാണ്‌ പുറത്തിറങ്ങിയ വീഡിയോ നല്‍കുന്ന സൂചന. ഇതോടെ നിരവധി പേര്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

Tovino Thomas 10 years of Malayalam Movies: മലയാള സിനിമയില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ടൊവിനോയുടെ 'അജയന്‍റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ നടന്‍ തന്‍റെ സിനിമ താത്‌പര്യത്തെ കുറിച്ച് തുറന്നു പറയുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ തുറന്നുപറച്ചില്‍.

Tovino Thomas not interested in stars: അന്യഭാഷകളില്‍ സ്‌റ്റാര്‍ ആകുന്നതിനേക്കാള്‍ ടൊവിനോയ്‌ക്ക് താത്‌പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണ്. ഇക്കാര്യം താരം തന്നെയാണ് വ്യക്തമാക്കിയത്. "നല്ല മലയാള സിനിമകള്‍ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന മിന്നല്‍ മുരളി എനിക്ക് മലയാളത്തില്‍ നിന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ ഇനിയും നിരവധി സിനിമ ചെയ്യാനാകും. അതേസമയം എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്ന് വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്"-ടൊവിനോ പറഞ്ഞു.

ഓര്‍മവച്ച കാലം മുതലേ സിനിമ കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ എന്‍റെ സ്വപ്‌നമാണ് ഞാന്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. ആത്മാര്‍ഥമായി ഒരു കാര്യം ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ അത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക എന്നല്ലാതെ മറ്റു കുറുക്കുവഴികളില്ല. അതു തന്നെയാണ് ഇപ്പോഴും തുടര്‍ന്നു പോകുന്നത്. എന്‍റെ ഏറ്റവും നല്ല സമയം തുടങ്ങാന്‍ പോകുന്നതേയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ് എനിക്കിപ്പോഴുള്ളത്. അതിന്‍റെ അനുഭവസമ്പത്ത് എന്‍റെ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

വിജയം ബാധ്യതയാകുമെന്ന പേടിയുണ്ടെങ്കില്‍ കൊമേഴ്‌ഷ്യല്‍ സിനിമകള്‍ മാത്രമെ എനിക്ക് ചെയ്യാനാകൂ. അതു മാത്രമല്ല. ആര്‍ട്ട് സിനിമകളും ഞാന്‍ ചെയ്യാറുണ്ട്. എനിക്ക് ഏറ്റവും വലിയ സൂപ്പര്‍ സ്‌റ്റാര്‍ ആകേണ്ട. അങ്ങനെ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല നടന്‍ ആവുക. എന്നും ഓര്‍മിക്കാവുന്ന കുറച്ച് സിനിമകള്‍. കുറച്ച് നല്ല പെര്‍ഫോമന്‍സ് ബാക്കി വയ്‌ക്കുക എന്നതാണ് എന്‍റെ ആഗ്രഹം.

ഇതര ഭാഷകളിലേയ്‌ക്ക് പോയി, അവിടെ താരമാകുന്നതിനേക്കാള്‍ എനിക്ക് താത്‌പര്യം മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാക്കുന്നതാണ്. ആ ശ്രമം തുടരുന്ന തിരക്കിലാണ് ഞാന്‍. മലയാളത്തില്‍ നല്ല സിനിമകള്‍ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന മിന്നല്‍ മുരളി എനിക്ക് മലയാളത്തില്‍ നിന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ അതുപോലെ ഒരുപാട് സിനിമകള്‍ ഇനിയും ചെയ്യാനാകും. അതേസമയം എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റ് ഭാഷകളില്‍ നിന്ന് വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

Tovino Thomas Film career: 'പ്രഭുവിന്‍റെ മക്കള്‍' (2012) ആണ് ടൊവിനോയുടെ ആദ്യ മലയാള ചിത്രം. പിന്നീട് 'എബിസിഡി', 'ഓഗസ്‌റ്റ് ക്ലബ്ബ്', 'സെവന്‍ത് ഡേ', 'കൂതറ' തുടങ്ങി സിനിമകളില്‍ മുഖം കാണിച്ചെങ്കിലും പൃഥ്വിരാജിന്‍റെ 'എന്ന്‌ നിന്‍റെ മൊയ്‌ദീന്‍' എന്ന സിനിമയിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. 'എന്ന് നിന്‍റെ മൊയ്‌ദീന്‍' താരത്തിന്‍റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവായി മാറുകയും ചെയ്‌തിരുന്നു.

Also Read: 'അന്വേഷിപ്പിൻ കണ്ടെത്തും' ; അഭിനേതാക്കളെ തിരഞ്ഞ് ടൊവിനോ ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.