ടൊവിനോ തോമസിന്‍റേതായി Tovino Thomas റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വഴക്ക്' Vazhakku. സനല്‍ കുമാര്‍ ശശിധരന്‍ Sanal Kumar Sasidharan സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ടൊവിനോ.
നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ Ottawa Indian Film Festival 'വഴക്ക്' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇക്കാര്യം ടൊവിനോ തോമസ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. മേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജൂണ്‍ 16ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് 'വഴക്ക്' ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഒരു ക്രൈം ഡ്രാമയായാണ് Crime drama സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായ ഒരു വ്യക്തി തന്‍റെ ഭാര്യയെ ചതിച്ച് യാത്ര പോകുന്നതാണ് ചിത്രപശ്ചാത്തലം. തുടര്‍ന്ന് പരസ്‌പര സമ്മതത്തോടെ വിവാഹ മോചനത്തില്‍ ഒപ്പിടാന്‍ കോടതിയില്‍ ഹാജരാകാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിവാഹ മോചനം നീട്ടിവയ്‌ക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയും എന്നാല്‍ ഭാര്യ അത് നിരസിക്കുകയും ചെയ്യുന്നു. ഇതിനിടെ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ സതി എന്ന മറ്റൊരു സ്‌ത്രീയെയും അവരുടെ മകളെയും ഇയാള്‍ കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
ടൊവിനോ തോമസിനെ കൂടാതെ സുദേവ് നായര്‍, ചന്ദ്രു സെല്‍വരാജ് എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തും. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കനി കുസൃതിയാണ് Kani Kusruti ചിത്രത്തിലെ നായിക.
'വഴക്കി'നെ കുറിച്ച് മുമ്പൊരിക്കല്‍ ടൊവിനോ പ്രതികരിച്ചിരുന്നു. വര്‍ത്തമാന കാലത്തെ സാമൂഹിക പ്രസക്‌തിയുള്ള വിഷയമാണ് 'വഴക്ക്' കൈകാര്യം ചെയ്യുന്നതെന്ന് ടൊവിനോ തോമസ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പങ്കുവച്ചത്.
അതേസമയം 'അജയന്‍റെ രണ്ടാം മോഷണം' ആണ് (എആര്‍എം) Ajayante Randam Moshanam ടൊവിനോയുടേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു പുതിയ ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'അജയന്‍റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായെത്തുന്നത്. തെലുഗു താരം കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
'മിന്നല്‍ മുരളി'ക്ക് Minnal Murali ശേഷമുളള ടൊവിനോയുടെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'. സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ Hrithik Roshan ആയിരുന്നു ടീസര്‍ പുറത്തുവിട്ടത്. ഹൃത്വിക് റോഷന്‍ ഇതാദ്യമായാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്‍റര്‍ടെയ്‌നറായാണ് ചിത്രത്തെ സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുക. സുജിത് നമ്പ്യാര്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
'ഫോറന്‍സിക് 2' Forensic 2, 'അന്വേഷിപ്പിന്‍ കണ്ടെത്തും' Anveshippin Kandethum, 'നടികര്‍ തിലകം' Nadikar Thilakam എന്നിവയാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.
Also Read: '110 ദിവസത്തെ ഷൂട്ടിംഗ്, കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചു'; 'ഇതിഹാസ അനുഭവം' പങ്കുവച്ച് ടൊവിനോ