ETV Bharat / entertainment

'ഗെയിം ബിഗിന്‍സ്!!' ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് ടൊവിനോ - ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റി

Tovino Thomas joins Identity set ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റിയുടെ ചിത്രീകരണം ആരംഭിച്ചു. സെറ്റില്‍ ജോയിന്‍ ചെയ്‌ത ചിത്രം പങ്കുവച്ച് താരം.

Tovino Thomas joins Identity set  Tovino Thomas movie Identity  Identity movie  ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് ടൊവിനോ  ഐഡന്‍റിറ്റി സെറ്റ്  ഐഡന്‍റിറ്റി  ടൊവിനോ തോമസ്  Trisha Krishnan in Identity  Trisha Krishnan malayalam movies  Madonna Sebastian in Identity  Tovino Thomas Identity  Tovino Thomas latest movie  ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റി  ഐഡന്‍റിറ്റിയുടെ ചിത്രീകരണം
Tovino Thomas joins Identity set
author img

By ETV Bharat Kerala Team

Published : Dec 13, 2023, 5:39 PM IST

ടൊവിനോ തോമസിന്‍റേതായി (Tovino Thomas) വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഐഡന്‍റിറ്റി' (Identity). 'ഐഡന്‍റിറ്റി'യുടെ സെറ്റില്‍ ജോയിന്‍ ചെയ്‌തിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് (Tovino Thomas joins Identity set).

  • " class="align-text-top noRightClick twitterSection" data="">

'ഗെയിം ബിഗിന്‍സ്!!' -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന സിനിമയുടെ സംവിധാനം, അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. 'ഫോറന്‍സിക്കി'ന് (Forensic) ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ടൊവിനോയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'.

തെന്നിന്ത്യന്‍ താരം തൃഷ കൃഷ്‌ണന്‍ ആണ് (Trisha Krishnan) ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ നായികമാരില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് തൃഷ. ഇതുവരെ രണ്ട് മലയാള ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്.

Also Read: Trisha Krishnan| തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം

നിവിന്‍ പോളിയുടെ (Nivin Pauly) നായികയായി 'ഹേഡ് ജൂഡ്' (Hey Jude), മോഹന്‍ലാല്‍ - ജീത്തു ജോസഫ് (Mohanlal Jeethu Joseph movie) കൂട്ടുകെട്ടിലൊരുങ്ങിയ ഇനിയും റിലീസ് ചെയ്യാത്ത 'റാം' (Ram). ഇപ്പോഴിതാ ടൊവിനോ തോമസിന്‍റെ നായികയായി 'ഐഡന്‍റിറ്റി'യിലും.

ടൊവിനോ തോമസിന്‍റെയും തൃഷയുടെയും ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. 30 ദിവസത്തെ ചിത്രീകരണമാണ് 'ഐഡന്‍റിറ്റി'യുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ മാറ്റിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ദിവസത്തെ ചിത്രീകരണമാണ് 'ഐഡന്‍റിറ്റി'ക്ക് വേണ്ടി പ്ലാന്‍ ചെയ്‌തിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന 'ഐഡന്‍റിറ്റി'യില്‍ മഡോണ സെബാസ്റ്റ്യനും (Madonna Sebastian) പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബെംഗളൂരു, മൗറീഷ്യസ്, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഐഡന്‍റിറ്റി'യുടെ നിര്‍മാണം.

Also Read: ഇനി ടൊവിനോയ്‌ക്ക് പുതിയ 'ഐഡന്‍റിറ്റി'; പോസ്റ്റർ പങ്കുവച്ച് താരം

അതേസമയം നിരവധി ചിത്രങ്ങളാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്നത്. 'നടികര്‍ തിലകം' (Nadikar Thilakam), 'അന്വേഷിപ്പിന്‍ കണ്ടെത്തും' (Anveshippin Kandethum) 'അജയന്‍റെ രണ്ടാം മോഷണം' (Ajayante Randam Moshanam) എന്നിവയാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലക'ത്തില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡ് പടിക്കലിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള ഡേവിഡിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയ്‌നറാണ് 'അജയന്‍റെ രണ്ടാം മോഷണം'. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'അജയന്‍റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്. സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'.

Also Read: ഐഡന്‍റിറ്റിയില്‍ പൊലീസ് ഉദ്യോഗസ്ഥനായി വിനയ്‌ റായ്? പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.