ETV Bharat / entertainment

Tovino Thomas Best Asian Actor: 'ഇത് കേരളത്തിനാണ്'; ടൊവിനോ തോമസ് ഏഷ്യയിലെ മികച്ച നടന്‍, സെപ്‌റ്റിമിയസ് അവാര്‍ഡിന് പിന്നാലെ പങ്കുവച്ച പോസ്റ്റിനും കയ്യടി - ടൊവിനോ തോമസ്

Tovino Thomas won Best Asian Actor trophy at Septimius Awards: 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടൊവിനോ തോമസ് പുരസ്‌കാരത്തിന് ആര്‍ഹനായത്. ഈ പുരസ്‌കാരത്തില്‍ മുത്തമിടുന്ന ആദ്യ തെന്നിന്ത്യന്‍ താരം കൂടിയാണ് ടൊവിനോ

2018 Everyone Is a Hero  2018 Everyone Is a Hero film  2018 movie  Tovino Thomas  Tovino Thomas in 2018 film  Tovino Thomas won Best Asian Actor award  Best Asian Actor award  Septimius Awards  Septimius Awards in Amsterdam Netherlands  Tovino Thomas won Best Asian Actor trophy  Tovino Thomas Best Asian Actor  ടൊവിനോ തോമസ് ഏഷ്യയിലെ മികച്ച നടന്‍  ടൊവിനോ തോമസ്  2018
Tovino Thomas Best Asian Actor
author img

By ETV Bharat Kerala Team

Published : Sep 27, 2023, 10:24 AM IST

ഹൈദരാബാദ് : അന്താരാഷ്‌ട്ര പുരസ്‌കാരത്തില്‍ മുത്തമിട്ട് മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ്. സെപ്‌റ്റിമിയസ് അവാര്‍ഡില്‍ ഏഷ്യയിലെ മികച്ച നടനായാണ് താരം തെരഞ്ഞെടുക്കപ്പെട്ടത് (Tovino Thomas won the Best Asian Actor trophy at the Septimius Awards). ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരം കൂടിയാണ് ടെവിനോ (Tovino Thomas Best Asian Actor). 2018; എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോ തോമസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

പുരസ്‌കാരത്തിന് പിന്നാലെ താരം പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് (Tovino Thomas Instagram post after Septimius Awards). 'ഒരിക്കലും വീഴാതിരിക്കുന്നതില്‍ അല്ല, വീഴുമ്പോഴെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ മഹത്വം. 2018ല്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം നമ്മുടെ വാതിക്കല്‍ എത്തിയപ്പോള്‍ കേരളം വീണു. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണ് എന്നായിരുന്നു' - ഇന്‍സ്റ്റഗ്രാമില്‍ കയ്യടി നേടുന്ന ടൊവിനോയുടെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

'എന്നെ മികച്ച ഏഷ്യന്‍ നടനായി തെരഞ്ഞെടുത്തതിന് സെപ്‌റ്റിമിയസ് അവാര്‍ഡ്‌സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും... 2018 എന്ന ചിത്രത്തിലെ എന്‍റെ പ്രകടനത്തിനാണ് ഈ അന്താരാഷ്‌ട്ര അംഗീകാരം എന്നതാണ് പ്രത്യേകത. ഇത്...കേരളത്തിനാണ്' -ടൊവിനോ തന്‍റെ പോസ്റ്റില്‍ പറയുന്നു. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

പ്രേക്ഷകന്‍റെ ഉള്ളുലച്ച അനൂപ്: പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ട കഥാപാത്രമായിരുന്നു ടൊവിനോ അവതരിപ്പിച്ച അനൂപിന്‍റേത് (Tovino Thomas as Anoop in 2018 Movie). യുദ്ധമുഖത്തെ പട്ടാളക്കാരുടെ മരണം നേരില്‍ കണ്ടതിന്‍റെ മാനസികാഘാതത്തില്‍ സര്‍വീസില്‍ നിന്ന് പിന്‍മാറിയ സൈനികനായിരുന്നു അനൂപ്. നാട്ടുകാര്‍ അയാളെ ഭീരു എന്ന് വിളിക്കുമ്പോഴും വിദേശ ജോലിക്കായുള്ള ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും അനൂപിന്‍റെ ഉള്ളിലെ മാനസിക സംഘര്‍ഷം ഒട്ടും ചോര്‍ന്ന് പോകാതെ അവതരിപ്പിക്കാന്‍ ടൊവിനോ തോമസിന് സാധിച്ചു.

ജോലിയില്‍ നിന്ന് പോന്നതിന് പിന്നിലെ കാരണം മഞ്ജു ടീച്ചറോട് വെളിപ്പെടുത്തുമ്പോള്‍ അറിയാതെ പ്രേക്ഷകന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട് ആ ചെറുപ്പക്കാരന്‍. പ്രളയം ഭീതി പരത്തിയപ്പോള്‍ ഒരു പട്ടാളക്കാരന്‍റെ ധൈര്യവും വീര്യവും വീണ്ടെടുത്ത് ഒപ്പമുള്ളവരെ രക്ഷിക്കുന്ന അനൂപ്... ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി നല്‍കേണ്ടി വന്ന, യുദ്ധക്കളത്തില്‍ രക്തസാക്ഷിയാകുന്ന ഒരു പട്ടാളക്കാരനോടുള്ള അതേ സ്‌നേഹവും ബഹുമാനവും നാട്ടുകാരുടെ മനസില്‍ നിറച്ച് കടന്നു പോകുന്ന അനൂപ്... ടൊവിനോ തോമസിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ മുന്‍ നിരയില്‍ തന്നെയാണ് 2018ലെ ഈ കഥാപാത്രം.

ബോക്‌സോഫിലെ കലക്ഷന്‍ 'പ്രളയം': 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന്‍റെ ദൃശ്യാവിഷ്‌കാരമായിരുന്നു ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത 2018; എവരിവണ്‍ ഈസ് എ ഹീറോ. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സോഫിസിലും ചിത്രം പണം വാരിക്കൂട്ടി. 10 ദിവസം കൊണ്ട് 100 കോടി കലക്ഷന്‍ പിന്നിട്ട 2018 അതിവേഗം 100 കോടി ക്ലബിലെത്തിയ ആദ്യ ചിത്രം കൂടിയാണ്.

ടൊവിനോ തോമസിനൊപ്പം ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, സിദ്ദിഖ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ഗൗതമി നായര്‍, ശിവദ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടത് (2018 movie cast). കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പദ്‌മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സംവിധായകനായ ജൂഡ് ആന്‍റണി ജോസഫിനൊപ്പം അഖില്‍ പി ധര്‍മജനും തിരക്കഥ ഒരുക്കുന്നതില്‍ പങ്കാളിയായി. പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയ സംഗീതം ഒരുക്കിയത് നോബിള്‍ പോള്‍ ആയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.