ETV Bharat / entertainment

'നീ ഇലുമിനാറ്റി ആണോ?' മുഹ്‌സിന്‍ പരാരിയോട് ടൊവിനോ തോമസ് - ഖാലിദ് റഹ്മാന്‍

Tovino Thomas about Muhsin Parari: തല്ലുമാല പ്രൊമോഷനിടെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയെ കുറിച്ച് ടൊവിനോ തോമസ്‌. മുഹ്‌സിനോട് അദ്ദേഹം ഇലുമിനാറ്റിയാണോ എന്ന്‌ താന്‍ ചോദിച്ചതായി ടൊവിനോ. അദ്ദേഹം അണ്ടറേറ്റഡ്‌ ആണെന്നും താരം പറയുന്നു.

മുഹ്‌സിന്‍ പരാരിയോട് ടൊവിനോ തോമസ്  Tovino Thomas about Script writer Muhsin Parari  Tovino Thomas about Muhsin Parari  മുഹ്‌സിന്‍ പരാരിയെ കുറിച്ച് ടൊവിനോ തോമസ്‌  Thallumala release  Tovino Thomas in Thallumala promotions  Tovino says Muhsin is an underrated  Thallumala updations  തല്ലുമാല  നീ ഇലുമിനാറ്റി ആണോ മുഹ്‌സിന്‍ പരാരിയോട് ടൊവിനോ തോമസ്  ഖാലിദ് റഹ്മാന്‍  കല്യാണി പ്രിയദര്‍ശന്‍
'നീ ഇലുമിനാറ്റി ആണോ?' മുഹ്‌സിന്‍ പരാരിയോട് ടൊവിനോ തോമസ്
author img

By

Published : Aug 5, 2022, 7:47 PM IST

Thallumala release: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'തല്ലുമാല'. ഓഗസ്‌റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ടൊവിനോ തോമസും അണിയറപ്രവര്‍ത്തകരും.

Tovino Thomas in Thallumala promotions: പ്രൊമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയോട് അദ്ദേഹം ഇലുമിനാറ്റിയാണോ എന്ന് താന്‍ ചോദിച്ചുവെന്നാണ് ടൊവിനോ പറയുന്നത്. മുഹ്‌സിന്‍ പരാരി അണ്ടറേറ്റഡ് ആണെന്നും താരം പറയുന്നു.

Tovino says Muhsin is an underrated: 'തല്ലുമാലയില്‍ മുഹ്‌സിന്‍റെ സിഗ്‌നേച്ചര്‍ ഉണ്ടാകും. മൂന്ന് കാലഘട്ടത്തില്‍ നോണ്‍ ലീനിയര്‍ ആയിട്ട് ഒരു കഥ എഴുതുന്നത് അത്ര എളുപ്പമല്ല. മുഹ്‌സിന്‍ പരാരി അണ്ടറേറ്റഡ്‌ ആണെന്നാണ് എന്‍റെ വിശ്വാസം. തല്ലുമാലയില്‍ അത് മാറി മുഹ്‌സിന്‍ അര്‍ഹിക്കുന്ന അഭിനന്ദനം അദ്ദേഹത്തിന് കിട്ടട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തിരക്കഥാകൃത്ത് എന്ന രീതിയില്‍ മാത്രമല്ല ഗാന രചയിതാവ് എന്ന നിലയിലും മുഹ്‌സിനെ അഭിനന്ദിക്കണം. നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളൊക്കെ സിനിമയില്‍ കാണുമ്പോള്‍ കുറേ കൂടി ആസ്വദിക്കാന്‍ പറ്റും.

Tovino Thomas about Muhsin Parari: ലോക്‌ഡൗണില്‍ കൂടുതല്‍ പ്രചാരത്തില്‍ വന്ന സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ തന്നെ ആലോചിച്ച മുഹ്‌സിന്‍ വേറെ ലെവലാണ്‌. കഴിഞ്ഞ ദിവസം കൂടി താന്‍ മുഹ്‌സിന്‍ പരാരിയോട് നീ ഇലുമിനാറ്റി ആണോന്ന് ചോദിച്ചതെയുള്ളു. കൊറോണ ഒക്കെ വന്ന് കഴിഞ്ഞ ശേഷമാണ് യൂട്യൂബ്‌ കൂടുതല്‍ ആളുകള്‍ കാണാന്‍ തുടങ്ങിയത്. ഞാന്‍ പോലും അപ്പോഴാണ് കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ഇത് വച്ചുള്ള കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ചുവെങ്കില്‍ അവന്‍ അത്രയും ഫ്യൂചറിസ്‌റ്റിക്കായി ചിന്തിച്ചു എന്നാണര്‍ത്ഥം', ടൊവിനോ തോമസ് പറഞ്ഞു.

Thallumala updations: ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറും പോസ്‌റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍ ആണ് സിനിമയില്‍ ടൊവിനോയുടെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്‌മാന്‍, ചെമ്പന്‍ വിനോദ്‌ ജോസ്‌ തുടങ്ങിയവരും സുപ്രധാന വേഷത്തിലുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. നിഷാദ്‌ യൂസഫ്‌ എഡിറ്റിങ് നിര്‍വഹിച്ചു. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയ മുഹ്‌സിന്‍ പരാരിയാണ് ഗാനരചനയും. വിഷ്‌ണു വിജയ്‌ ആണ് സംഗീതം. ആഷിക്‌ ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്‌ ഉസ്‌മാന്‍ ആണ് നിര്‍മാണം.

Also Read: മണവാളന്‍റെ ബീപാത്തു ആയി കല്യാണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.