ETV Bharat / entertainment

'രാജു ഏട്ടന്‍റെ ആ അനുഭവം ദൗര്‍ഭാഗ്യകരം, എനിക്ക് വലിയ വിഷമം തോന്നി' ; ആടുജീവിതം ചെയ്യാന്‍ ഇഷ്‌ടം ആയിരുന്നെന്ന് ടൊവിനോ

ഒരു നടന്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനേക്കാള്‍ കൂടുതല്‍ 'ആടുജീവിത'ത്തിനായി പൃഥ്വിരാജ് എടുത്തിട്ടുണ്ടെന്ന് ടൊവിനോ...

Tovino Thomas about Prithviraj  Prithviraj Aadujeevitham shooting days  Prithviraj  Aadujeevitham shooting days  Aadujeevitham  Tovino Thomas  രാജു ഏട്ടന്‍റെ ആ അനുഭവം ദൗര്‍ഭാഗ്യകരം  ആടുജീവിതം ചെയ്യാന്‍ ഇഷ്‌ടം ആയിരുന്നെന്ന് ടൊവിനോ  ടൊവിനോ  ടൊവിനോ തോമസ്  പൃഥ്വിരാജ്  ആടുജീവിതം  നീലവെളിച്ചം  ഭാര്‍ഗവീനിലയം
ആടുജീവിതം ചെയ്യാന്‍ ഇഷ്‌ടം ആയിരുന്നെന്ന് ടൊവിനോ
author img

By

Published : Apr 23, 2023, 11:19 AM IST

Updated : Apr 23, 2023, 11:51 AM IST

പൃഥ്വിരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'. സാഹിത്യകാരന്‍ ബെന്യാമിന്‍റെ ആടുജീവിതം എന്ന പ്രശസ്‌ത നോവലിനെ ആസ്‌പദമാക്കി ബ്ലെസ്സി അതേപേരില്‍ ഒരുക്കുന്ന ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തനിക്ക് ആടുജീവിതം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. 'ആടുജീവിത'ത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത എഫേര്‍ട്ടിനെ കുറിച്ചും ടൊവിനോ തോമസ് സംസാരിച്ചു.

'ബഷീറിന്‍റെ 'നീലവെളിച്ചം' പോലെ എനിക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ളൊരു രചനയാണ് ഖസാക്കിന്‍റെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്‌ടമായ ഒന്നാണ് 'ആടുജീവിതം'. ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല. എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടൻ അതിന് വേണ്ടി എടുത്ത എഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്.

ശരാശരി ഒരു ആക്‌ടര്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനേക്കാള്‍ കൂടുതല്‍ 'ആടുജീവിത'ത്തിനായി അദ്ദേഹം എടുത്തിട്ടുണ്ട്. ആ സമയത്താണ് കൊറോണ വന്നത്. പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടര്‍ന്ന് ചേയ്യേണ്ടി വന്നു. അതായത് ലോക്‌ഡൗൺ വന്നത് കൊണ്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി ചെയ്‌തതെല്ലാം വീണ്ടും തുടർന്ന് പോകേണ്ടി വന്നു.

അത്രയും ചെറിയ സമയം കൊണ്ട് ആ സിനിമയില്‍ കാണുന്നത് പോലെ വെയ്റ്റ് കുറയ്ക്കുക എന്ന് പറയുന്നത് വലിയ എഫേര്‍ട്ട് വേണ്ട കാര്യമാണ്. നമ്മള്‍ കാണുന്ന സുന്ദരനും സുമുഖനുമായ രാജു ചേട്ടനില്‍ നിന്നും അങ്ങനെ ഒരു രൂപത്തിലേക്ക് മാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. വലിയ കാര്യമാണ് അത്. അതിന്‍റെ കൂടെ ലോക്‌സൗണും കാര്യങ്ങളുമായി നീണ്ടുപോവുകയും ചെയ്‌തപ്പോള്‍ പേഴ്‌സണലി എനിക്ക് വലിയ വിഷമം തോന്നിയിരുന്നു.

ഒരു ആക്‌ടര്‍ ഇത്രയും ഡെഡിക്കേറ്റഡ് ആയി കമ്മിറ്റഡായിട്ട് എഫേര്‍ട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ്. ആ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കിൽ ലോക്‌ഡൗണ്‍ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കുമായിരുന്നു. രാജു ഏട്ടന്‍ ആയത് കൊണ്ട് മെയിന്‍റൈന്‍ ചെയ്‌ത് പോയി. ട്രെയിലര്‍ കണ്ടപ്പോൾ മലയാളി പ്രേക്ഷകന്‍ എന്ന നിലയില്‍ അഭിമാനം തോന്നി' - ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രമാണ് 'നീലവെളിച്ചം'. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്‌ത കൃതിയായ 'നീലവെളിച്ചം' എന്ന കഥയെ ആസ്‌പദമാക്കി അതേ പേരില്‍ ആഷിഖ് അബു ഒരുക്കിയ സിനിമയാണ് 'നീലവെളിച്ചം'. മുഹമ്മദ് ബഷീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ചത്.

പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഒരു യുവ കഥാകൃത്തിന്‍റെ അനുഭവങ്ങളാണ് സിനിമയിലൂടെ ദൃശ്യവത്‌ക്കരിക്കുന്നത്. കഥാനായകനും ആ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധമാണ് ചിത്ര പശ്ചാത്തലം. ടൊവിനോയെ കൂടാതെ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

Also Read: 'വിചിത്രമായി കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോ'; ആശംസകളുമായി മാത്തുക്കുട്ടിയും ബേസിലും

59 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഷീറിന്‍റെ തന്നെ 'നീലവെളിച്ച'ത്തെ ആസ്‌പദമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം 'ഭാര്‍ഗവീനിലയം' പുറത്തിറങ്ങിയിരുന്നു. എ.വിന്‍സെന്‍റ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, പി.ജെ ആന്‍റണി, വിജയനിര്‍മ്മല തുടങ്ങിയവരാണ് വേഷമിട്ടത്‌.

Last Updated : Apr 23, 2023, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.