മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി സ്പോയിൽസ്' (The Spoils). 'ദി സ്പോയിൽസി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (The Spoils First Look Poster). നടന്‍ ബിജു മേനോന്‍, നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തത്. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലും ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
അഞ്ജലി അമീർ, എംഎ റഹിം, പ്രീതി ക്രിസ്‌റ്റീന പോൾ, വിനീത് മോഹൻ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നത്. ഇവരെ കൂടാതെ അനശ്വര രാജൻ, അക്ഷയ് ജോഷി, അഖിൽ കവലൂർ, ബക്കർ, സതീശൻ, സാബു നീലകണ്‌ഠൻ നായർ, സജിത് ലാൽ, സന്തോഷ് കുമാർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, ജിനീഷ്, സജിഖാൻ, ഷീജു ഇമ്മാനുവൽ, ഷൈൻ രാജ്, റിജു റാം, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ആദിദേവ്, മുകരി, സിനിമോൾ, അനു ശ്രീധർമ, ഷിജി സുകൃത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. നിലവില്‍ 'ദി സ്പോയിൽസി'ന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മാർബെൻ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ എംഎ റഹിം ആണ് സിനിമയുടെ നിര്‍മാണം. ആര്യ ആദി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ എംഎ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളും ആകുന്നു.
സതീഷ് കതിരവേൽ ഛായാഗ്രഹണവും ബിജിലേഷ് കെബി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സുനിൽ ജി ചെറുകടവിന്‍റെ ഗാന രചനയില്‍ സിബു സുകുമാരൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ഐപിഎസ് ഗാനാലാപനവും നിര്‍വഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സജിത്ത് ബാലകൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർ -സാബു ടി എസ്, കോ റൈറ്റർ- അനന്തു ശിവൻ, കല - അനീഷ് അമ്പൂരി, മേക്കപ്പ് - സിബിരാജ്, വസ്ത്രാലങ്കാരം - സതീഷ് പാരിപ്പള്ളി, സൗണ്ട് എഫക്‌ട് - കരുൺ പ്രസാദ്, സൗണ്ട് ഡിസൈനർ - അഭിറാം, കളറിസ്‌റ്റ് - ജോജി ഡി പാറക്കൽ, സെക്കൻഡ് യൂണിറ്റ് ക്യാമറ - വിനിൽ വിജയ്, പ്രൊഡക്ഷൻ കാൺട്രോളർ - വിനോദ് കടക്കൽ, പ്രൊഡക്ഷൻ ഡിസൈനർ - എൻ എസ് രതീഷ്, പോസ്‌റ്റർ ഡിസൈനർ - ബൈജു ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - നിസാർ ചാലക്കുടി, സ്‌റ്റിൽസ് - ഷാബു പെരുമ്പാവൂർ, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കുന്നു.