ഒരുകാലത്ത് രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്‍റെ കഥയുമായി നെറ്റ്ഫ്ലിക്‌സ്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുമായാണ് നെറ്റ്ഫ്ലിക്‌സ് എത്തിയിരിക്കുന്നത്. 'ദി ഹണ്ട് ഫോർ വീരപ്പൻ' (The Hunt for Veerappan) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി ഈ മാസം നാല് മുതലാണ് സ്‌ട്രീമിങ് ആരംഭിച്ചത്.
സെൽവമണി സെൽവരാജാണ് ഈ ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷൻ കൊക്കൂൺ എന്ന പേരിലുള്ള ദൗത്യവും ഡോക്യുമെന്‍ററി ചർച്ച ചെയ്യുന്നുണ്ട്. രാജ്യത്തിന്‍റെ ചരിത്രത്തിൽ തന്നെ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയതും വീരപ്പന് വേണ്ടിയാണ്.
1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച മുനിസാമി വീരപ്പൻ തന്‍റെ അമ്മാവന്‍റെ പാത പിന്തുടർന്നാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വരുന്നത്. വീരപ്പന്‍റെ അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനും ആയിരുന്നു. അങ്ങനെ അമ്മാവന്‍റെ സഹായിയായി വനംകൊള്ളയിലേക്ക് തിരിഞ്ഞ വീരപ്പനും ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു പ്രധാനമായും കൊള്ളയടിച്ചത്.
പത്താം വയസിലാണ് തന്‍റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പൻ നടത്തുന്നത്. പത്താം വയസിൽ ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം. ഒടുക്കം അമ്മാവന്‍റെ സംഘത്തിൽ നിന്ന് മാറി സ്വയം കൊള്ളയടിക്കാൻ ആരംഭിച്ചു. 2000 - 3000 ആനകളെയാണ് പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം കൊണ്ട് വീരപ്പൻ കൊലപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്. 65,000 കിലോ ചന്ദനവും കടത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ന് അതിന് ഏതാണ്ട് 150 കോടിയോളം രൂപ വരും.
തന്‍റെ 17-ാം വയസിലായിരുന്നു വീരപ്പൻ ആദ്യ കൊലപാതകം നടത്തുന്നത്. ഫോറസ്റ്റ് ഓഫിസർമാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പടെ 184 ആളുകളെ കൊല ചെയ്‌തുവെന്നാണ് പറയപ്പെടുന്നത്. വീരപ്പൻ ആദ്യമായി പൊലീസിന്‍റെ വലയിൽ വീഴുന്നത് 1986ൽ ആണ്. എന്നാൽ കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
'സമാറ' എത്താൻ ഇനി ആറ് ദിവസം കൂടി: റഹ്‌മാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'സമാറ' (Samara) പ്രേക്ഷകർക്കരികിൽ എത്താൻ ഇനി ആറ് ദിവസം കൂടി. നവാഗത സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു.
ക്രൈം ത്രില്ലർ - സയൻസ് ഫിക്ഷൻ ജോണറിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്‍റെ നിർമാണം പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എംകെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മാജിക് ഫ്രെയിംസ് ആണ് ചിത്രം എത്തിക്കുന്നത്.
READ MORE: Samara Movie| റഹ്‌മാനും ഭരത്തും ഒന്നിക്കുന്ന 'സമാറ' വരുന്നു; ഇനി ആറ് ദിവസങ്ങൾ കൂടി