പ്രശസ്‌ത മലയാളം - തമിഴ് താരം തലൈവാസൽ വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി രാജന്‍ കുടവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മൈ 3' റിലീസിനൊരുങ്ങുന്നു (My 3 Release). സ്‌റ്റാര്‍ 8 മൂവീസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം നവംബറിലാണ് റിലീസിനെത്തുന്നത് (My 3 Release on November). അതേസമയം സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും തമ്മിലുള്ള ആത്മാർഥ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് (My 3). ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, സുബ്രഹ്‌മണ്യൻ, അജയ്, ജിത്തു, മട്ടന്നൂർ ശിവദാസൻ, ഗംഗാധരൻ പയ്യന്നൂർ, കലാഭവൻ നന്ദന, രേവതി, അബ്‌സർ അബു, അനാജ്, നിധിഷ, അനുശ്രീ പോത്തൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Also Read: MY 3 First Look Poster : മൈ 3 ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
രാജേഷ് രാജു ഛായാഗ്രഹണവും സതീഷ് ബി കോട്ടായി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. രാജൻ കടക്കാടിന്‍റെ ഗാനരചനയില്‍ സിബി കുരുവിളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കണ്ണാടിപറമ്പാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സഹ സംവിധാനം - സമജ് പദ്‌മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷജിത്ത് തിക്കോട്ടി, ഡിജിറ്റൽ മാർക്കറ്റിങ് - അമൽ കാനത്തൂർ, വിതരണം - തന്ത്ര മീഡിയ റിലീസ്, പിആർഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
അതേസമയം കല്യാണി പ്രിയദര്‍ശന്‍റെ (Kalyani Priyadarshan) 'ശേഷം മൈക്കില്‍ ഫാത്തിമ'യും (Sesham Mikeil Fathima) നവംബറിലാണ് റിലീസിനെത്തുന്നത്. നവംബര്‍ 3നാണ് കല്യാണിയുടെ ചിത്രം തിയേറ്ററുകളില്‍ എത്തുക (Sesham Mikeil Fathima Release).
ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു ഫുട്‌ബോൾ കമന്‍റേറ്റര്‍ ആയാണ് കല്യാണി വേഷമിടുന്നത്. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ടീസറും, ചിത്രത്തിന് വേണ്ടി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
അതേസമയം ജനപ്രിയ നായകന്‍ ദിലീപിന്‍റെ (Dileep) ഏറ്റവും പുതിയ ചിത്രം 'ബാന്ദ്ര'യും (Bandra) ഈ നവംബറില്‍ റിലീസിനെത്തുന്നു. നവംബര്‍ 10നാണ് ബാന്ദ്ര തിയേറ്ററുകളില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല'യ്‌ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.