ഗൃഹാതുരതയുടെ ആഴങ്ങളിലേക്ക് മലയാളികളെ തളളിയിട്ട് ഒരു ഗാനം. നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് ആണ് പ്രേക്ഷകമനം കീഴടക്കുന്നത്. ബാലു എന്ന മൂന്നാം ക്ലാസുകാരന്‍റെ ജീവിത കഥ പറയുന്ന 'ത തവളയുടെ ത' അവന്‍റെ സ്വപ്‌ന ലോകത്തിലേക്ക് കൂടിയാണ് കാഴ്‌ചക്കാരെ കൊണ്ടുപോകുന്നത്.
- " class="align-text-top noRightClick twitterSection" data="">
'കരയുമെന്നാണോ...' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം സൈനാ മ്യൂസിക്കിന്‍റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിഖിൽ രാജനാണ് ഈ മനോഹര ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ബീയാർ പ്രസാദിന്‍റെതാണ് വരികൾ. ജിതിൻ രാജിന്‍റെ ശബ്‌ദം കൂടി ചേരുമ്പോൾ ഗാനത്തിന്‍റെ മാധുര്യം ഇരട്ടിയാകുന്നു.
മാസ്റ്റർ അൻവിൻ ശ്രീനു ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സെന്തിൽ കൃഷ്‌ണ, അനുമോൾ, എന്നിവരും മുഖ്യ വേഷത്തിലുണ്ട്. ബാലുവായാണ് മാസ്റ്റർ അൻവിൻ ശ്രീനു വേഷമിടുന്നത്. ബാലുവിന്‍റെ അമ്മ ഗംഗാലക്ഷ്‌മിയായി അനുമോളും, അച്ഛൻ വിശ്വനാഥനായി സെന്തിലും എത്തുന്നു.
14 ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം കുട്ടികൾക്കായുള്ള ഒരു സിനിമ എന്നതിലുപരി ഫാൻ്റസി ഗണത്തിൽ പെടുന്ന ഒരു കുടുംബ ചിത്രം കൂടിയാണ്. അറുപതോളം ബാലതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൂടാതെ അജിത് കോശി, അനീഷ് ഗോപാൽ, ഹരികൃഷ്‌ണൻ, സുനിൽ സുഖദ, നന്ദൻ ഉണ്ണി, സ്മിത അമ്പു, ജെൻസൺ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദർമിക്, ആരവ് വി.പി, ആരുഷി റാം, ജൊഹാൻ ജോജി, ഭവിൻ പി, ആർദ്ര തുടങ്ങിയവരും 'ത തവളയുടെ ത'യിലെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു.
ബിപിൻ ബാലകൃഷ്‌ണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. നിഖിൽ രാജന് പുറമെ രമേഷ് കൃഷ്‌ണനും ചിത്രത്തിലെ ഗാനത്തിന് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നതും രമേഷ് കൃഷ്‌ണൻ തന്നെയാണ്. ബീയാർ പ്രസാദിനൊപ്പം ബാബുരാജ് മലപ്പട്ടം, ശ്രീന എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
ജിത്ത് ജോഷിയാണ് ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്. കലാസംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. വസ്‌ത്രാലങ്കാരം - നിസാർ റഹ്മത്ത്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സവിത നമ്പ്രത്ത്, സൗണ്ട് മിക്സിംങ് - അനീഷ് പൊതുവാൾ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, അസോസിയേറ്റ് ഡയറക്ടർ - ഗ്രാഷ്, അബ്രു സൈമൺ, കളറിസ്റ്റ് - ലിജു പ്രഭാകർ, വി. എഫ്. എക്സ് - ഫോക്സ് ഡോട്ട് മീഡിയ, ഡിസൈൻസ് - സനൽ പി.കെ, ലൈം ടീ, ഡ്രോയിങ് - സോളമൻ ജോസഫ്, സ്റ്റിൽസ് - ഇബ്സെൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: കുട്ടികള്‍ക്കായി ഒരു ഫാന്‍റസി കുടുംബ കഥയുമായി 'ത തവളയുടെ ത'