തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ ഗോവയിലാണ് തന്‍റെ പുതുവത്സരം ആഘോഷിച്ചത്. ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമന്നയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഈ അടുത്തിടെയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് വര്‍മ നടിയുടെ വസതിയില്‍ എത്തിയതോടെയാണ് ഇരുവരുടെയും ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഗോവയിലെ തമന്നയുടെ ന്യൂ ഇയര്‍ ആഘോഷവും അതിനിടയില്‍ പുറത്തായ ചുംബന വീഡിയോയും അഭ്യൂഹങ്ങള്‍ക്ക് ആക്കംക്കൂട്ടി. താരങ്ങളുടെ പ്രണയ വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം നല്‍കുന്നതായിരുന്നു ഗോവയിലെ പുതുവത്സര വൈറല്‍ വീഡിയോ. ആളുകള്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതായിരുന്നു വീഡിയോയുടെ പശ്ചാത്തലം. ഇതിനിടയില്‍ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നുണ്ട്.
വിജയ് വര്‍മയുമായുള്ള വീഡിയോക്ക് പിന്നാലെ തമന്നയുടെ പുതിയ പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തമന്ന തന്നെയാണ് തന്‍റെ ഗോവയിലെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങളിലൊന്നും വിജയ് വര്‍മയുടെ സാന്നിധ്യമില്ല. അതുകൊണ്ട് തന്നെ വിജയ് വര്‍മ എവിടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മണല്‍ നിരത്തുള്ള കഫേയില്‍ തമന്ന ഇരിക്കുന്നതിന്‍റെയും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെയും, ഗിറ്റാറിസ്‌റ്റിനൊപ്പം പാടുന്നതും, ഒരു കപ്പില്‍ ചായയുമായി കടല്‍ തീരത്ത് നൃത്ത ചുവടുകള്‍ വയ്‌ക്കുന്നതും അങ്ങനെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
Also Read: 'ഇതാ ആ വ്യവസായി' ; അഭ്യൂഹങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ മറുപടിയുമായി തമന്ന