Taapsee Pannu production Dhak Dhak: തന്‍റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭത്തിനൊരുങ്ങി ബോളിവുഡ് താര സുന്ദരി തപ്‌സി പന്നു. 'ധക് ധക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണ തിരക്കിലാണിപ്പോള്‍ നടിയും നിര്‍മാതാവുമായ തപ്‌സി പന്നു. പന്നു പ്രൊഡക്ഷന്‍ ഹൗസായ ഔട്ട്‌സൈഡേഴ്‌സ് ഫിലിംസും വിയാകോം 18 സ്‌റ്റുഡിയോസും സംയുക്തമായാണ് 'ധക് ധകി'ന്‍റെ നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="
">
Dia Mirza in Dhak Dhak: നാല് സ്‌ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരത്തിലേയ്‌ക്കുള്ള ഈ സ്‌ത്രീകളുടെ യാത്രയും അതവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതുമാണ് പശ്ചാത്തലം. ഫാത്തിമ സന ഷെയ്‌ഖ്, രത്‌ന പതക് ഷാഹ്, ദിയ മിര്‍സ, സഞ്ജന സംഗി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
Taapsee Pannu co produced Dhak Dhak: തപ്‌സി പന്നു, പ്രഞ്ജൽ ഖണ്ഡ്ദിയ, ആയുഷ് മഹേശ്വരി എന്നിവർ ചേർന്നാണ് 'ധക് ധക്കി'ന്‍റെ സഹ നിര്‍മാണം. പരിജത് ജോഷി, തരുൺ ദുഡേജ എന്നിവര്‍ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. തരുൺ ദുഡേജയാണ് സംവിധാനം.
Taapsee Pannu about Dhak Dhak: 'പ്രേക്ഷകര്‍ സ്‌ക്രീനില്‍ അപൂര്‍വമായി കണ്ടിട്ടുള്ള ഒരു ദൃശ്യാനുഭവം അവര്‍ക്ക് നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. തന്‍റെ അഭിനയ ജീവിതത്തിലെ ഒരു നിര്‍ണായക ഘടകമാണ് വിയാകോം 18 സ്‌റ്റുഡിയോസ്. 'ചഷ്‌മേ ബദ്ദൂര്‍', 'ഷബാഷ് മിത്തു' ഇപ്പോള്‍ 'ധക് ധക്കി'ല്‍ എത്തി നില്‍ക്കുകയാണ് വിയാകോം 18 സ്‌റ്റുഡിയോസുമായി ചേര്‍ന്നുള്ള എന്‍റെ യാത്ര. എന്‍റെ ഈ യാത്ര സമ്പന്നമായി തീരുമെന്ന് എനിക്ക് ഉറപ്പുണ്ട്...' -തപ്‌സി പന്നു പറഞ്ഞു.
Viacom 18 studios COO about Dhak Dhak:'ചട്ടക്കൂടില്‍ നിന്നും പുറത്തുവന്ന നാല് സ്‌ത്രീകളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് 'ധക് ധക്'. ആത്മപരിശോധയുടെയും സാഹസികതയുടെയും യാത്രയിലൂടെ അവര്‍ അവരെ സ്വയം കണ്ടെത്തുകയാണ്. ഇതൊരു മികച്ച തിരക്കഥയാണ്.' -വിയാകോം 18 സ്‌റ്റുഡിയോസിന്‍റെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.
Pranjal Khandhdiya about Dhak Dhak:'ശക്തമായ നാല് കഥാപാത്രങ്ങളെ കുറിച്ചും, മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള അവിസ്‌മരണീയമായ ബൈക്ക് യാത്രയുമാണ് ചിത്രപശ്ചാത്തലം. ഇത്തരത്തിലുള്ള ആദ്യ കഥയാണ് 'ധക് ധക്'. നമ്മുടെ പ്രേക്ഷകരെ 'ധക് ധക്' ആകര്‍ഷിക്കും. നിര്‍മാണത്തിലിരിക്കുന്ന ചിത്രം 2023ല്‍ തിയേറ്ററുകളിലെത്തും.'-പ്രഞ്ജൽ ഖണ്ഡ്ദിയ പറഞ്ഞു.
Also Read: മിതാലി രാജിന്‍റെ ആത്മകഥയുമായി സബാഷ് മിത്തു; റിലീസ് തീയതി പുറത്ത്