ETV Bharat / entertainment

ടാറ്റ കുടുംബത്തിന്‍റെ ജീവിതം സിനിമയാക്കാന്‍ ടീ സീരീസ് ? ; ഓഡിയോ വിഷ്വല്‍ അവകാശങ്ങള്‍ സ്വന്തമാക്കി നിര്‍മാണ കമ്പനി

author img

By

Published : May 24, 2022, 6:22 PM IST

ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്‍റിന്‍റെ മുഖ്യ സ്‌പോണ്‍സര്‍ അവകാശം ടാറ്റ നേടിയിരുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ പരസ്യങ്ങള്‍ ചാനലുകളില്‍ ധാരാളമായി വരാറുണ്ട്

T-Series nabs rights to novel about Tata family  T Series and Almighty Motion Picture acquired the av rights of the tatas book  tata family  tata family movie  ടാറ്റ കുടുംബം  ടാറ്റ കുടുംബത്തിന്‍റെ ജീവിതം സിനിമയാവുന്നു  ദി ടാറ്റാസ് പുസ്‌തകത്തിന്‍റെ എവി റൈറ്റ്‌സ് ടീ സീരിസിന്
ടാറ്റ കുടുംബത്തിന്‍റെ ജീവിതം സിനിമയാക്കാന്‍ ടീ സീരീസ്? ഓഡിയോ വിഷ്വല്‍ അവകാശം സ്വന്തമാക്കി പ്രൊഡക്ഷന്‍ കമ്പനി

ടാറ്റ കുടുംബത്തിന്‍റെ ജീവിതകഥ പറയുന്ന 'ദി ടാറ്റാസ്' എന്ന പുസ്‌തകത്തിന്‍റെ ഓഡിയോ വിഷ്വല്‍ അവകാശം സ്വന്തമാക്കി ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ ടീ സീരിസ്. ദി ഭൂഷന്‍ കുമാറിന്‍റെ ഉടമസ്‌ഥതയിലുളള കമ്പനിയായ ടീ സീരീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

'മൂന്ന് തലമുറകളായി രാഷ്‌ട്ര നിർമാണത്തിൽ പങ്കാളികളായ ഐതിഹാസിക കുടുംബത്തിന്‍റെ കഥയുടെ എവി അവകാശം ടി-സീരീസ് ഫിലിംസും ഓൾമൈറ്റി മോഷൻ പിക്‌ചറും സ്വന്തമാക്കിയതിൽ ഞങ്ങള്‍ അഭിമാനിക്കുന്നു. ലോകത്തിലെ മികച്ച ബിസിനസ് കുടുംബത്തിന്‍റെ കഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' എന്നാണ് ടി സീരീസ് ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയില്‍ എറ്റവും സ്വാധീനമുളള ജനപ്രിയ ബിസിനസ് കുടുംബമാണ് ടാറ്റ. 2019ല്‍ ഗിരീഷ് കുബെര്‍ എന്ന എഴുത്തുകാരന്‍ ടാറ്റ കുടുംബത്തെ കുറിച്ച് എഴുതിയ നോവലാണ് ദി ടാറ്റാസ്. ഒരു കുടുംബം എങ്ങനെ ബിസിനസും രാഷ്‌ട്രവും കെട്ടിപ്പടുത്തു എന്നതാണ് ഈ പുസ്‌തകത്തിന്‍റെ ടാഗ്‌ലൈന്‍.

1868ല്‍ ജംഷഡ്‌ജി ടാറ്റയാണ് ഉപ്പുമുതല്‍ സോഫ്‌റ്റ്‌വെയര്‍ ബിസിനസ് വരെയുളള ഗ്രൂപ്പ് സ്ഥാപിച്ചത്. ഇന്ത്യയുടെ വ്യവസായ രംഗത്ത് വര്‍ഷങ്ങളായി മുന്‍നിരയിലുളള കമ്പനിയാണ് ടാറ്റ. കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുളള ടാറ്റ ഗ്രൂപ്പ് ഇപ്പോഴും രാജ്യത്തെ വ്യവസായ ഭീമനാണ്.

ഇന്ത്യയുടെ പുരോഗതിക്ക് അത്രമാത്രം പങ്കുവഹിച്ച കമ്പനിയാണിത്. കൈക്കൂലിയും അവിഹിത രാഷ്‌ട്രീയ ഇടപാടുകളും വഴി ഒരിക്കലും തങ്ങളുടെ ബിസിനസ് വളര്‍ത്താന്‍ ശ്രമിക്കില്ലെന്നതാണ് അവരുടെ അടിസ്ഥാന നയം. അക്കാരണം കൊണ്ട് തന്നെ ടാറ്റ ഗ്രൂപ്പ് രാഷ്‌ട്രീയക്കാര്‍ക്കും മീഡിയകള്‍ക്കും അത്ര പ്രിയപ്പെട്ടവരല്ല.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുളള എല്ലാ ബിസിനസിലും ടാറ്റ ഉണ്ടെങ്കിലും എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ആല്‍ക്കഹോള്‍, ടൊബാക്കോ ബിസിനസുകളിലേക്ക് കമ്പനി നീങ്ങിയിട്ടില്ല.ലോകത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് ട്രാഫിക്കിന്‍റെ 24%ല്‍ അധികവും കടന്നുപോകുന്നത് ടാറ്റയുടെ കേബിള്‍ ശൃംഖലയിലൂടെയാണ്.

ടാറ്റ ഗ്രൂപ്പിന്‍റെ 66% ഓളം ലാഭ വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഡേ കെയര്‍, പ്രസവ അവധി പ്രൊവിഡന്‍റ് ഫണ്ട് എന്നിവ ജോലിക്കാര്‍ക്കായി കമ്പനി നടപ്പിലാക്കി. പിന്നീടാണ് ഗവണ്‍മെന്‍റുകള്‍ പോലും ഇത് നടപ്പിലാക്കി തുടങ്ങിയത്. കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് ടാറ്റ ഗ്രൂപ്പിന്‍റെ പ്രഖ്യാപിത നയമാണ്.

തങ്ങള്‍ക്ക് വന്ന നിരവധി കരാറുകള്‍ ഈ കാരണം കൊണ്ട് ടാറ്റ ഗ്രൂപ്പ് വേണ്ടെന്നുവച്ചു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഉള്‍പ്പടെ നിരവധി രാജ്യാന്തര നിലവാരമുളള പഠന കേന്ദ്രങ്ങള്‍, നിരവധി ആശുപത്രികള്‍, റിസര്‍ച്ച് സെന്‍ററുകള്‍, സ്പോര്‍ട്‌സ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും കമ്പനി രാജ്യത്തിന് നല്‍കി.

ടാറ്റ മോട്ടോര്‍സ് ലോകത്തിലെ എറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ആദ്യ 10ല്‍ ഉള്‍പ്പെടുന്ന കമ്പനിയാണ്. കൂടാതെ ടാറ്റയുടെ തന്നെ മറ്റ് കമ്പനികളും ലോകത്ത് മുന്‍നിരയിലുളള കമ്പനികളാണ്. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍റര്‍ഗ്രേറ്റഡ് കോര്‍പ്പറേറ്റ് കമ്പനി ടാറ്റയാണ്. 6,50000ല്‍ അധികം ജോലിക്കാരും 100ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനവുമുളള കമ്പനി.

ജംഷഡ്‌ജി ടാറ്റ, ഡോറബ്‌ജി ടാറ്റ, നവോറോജി സാക്ലാവത്ത്, ജെആര്‍ഡി ടാറ്റ, രത്തന്‍ ടാറ്റ, സൈറസ് മിസ്ട്രി, നടരാജന്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതുവരെ ടാറ്റ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ആയവര്‍. ഭാരത്‌ രത്ന ലഭിച്ച ആദ്യ ഇന്ത്യന്‍ വ്യവസായി ജെആര്‍ഡി ടാറ്റയാണ്.

ടാറ്റ ഗ്രൂപ്പിന്‍റെ മുഴുവന്‍ ആസ്‌തിയും രത്തന്‍ ടാറ്റയുടെ പേരിലേക്ക് മാറ്റിയാല്‍ ലോകത്തിലെ തന്നെ എറ്റവും വലിയ ധനികന്‍ അദ്ദേഹം ആവുമായിരുന്നു. 1932ലാണ് ടാറ്റ എവിയേഷന്‍ സര്‍വീസസ് ആരംഭിച്ചത്. പിന്നീടത് ടാറ്റ എയര്‍ലൈന്‍സ് ആയും ഇന്ത്യ ഗവണ്‍മെന്‍റിന് വിട്ടുകൊടുത്തപ്പോള്‍ ഇപ്പോഴത്തെ എയര്‍ ഇന്ത്യയും ആയി. ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നീ ആഡംബര കാര്‍ ബ്രാന്‍ഡുകളുടെ ഉടമ ടാറ്റ മോട്ടോര്‍സ് ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.