ETV Bharat / entertainment

ആന്‍ജിയോപ്ലാസ്‌റ്റി കഴിഞ്ഞ് 36 ദിവസം; മുന്‍ കാമുകനും മകള്‍ക്കും ഒപ്പം സുസ്‌മിതയുടെ വര്‍ക്കൗട്ട് - ആര്യ സീസൺ 3

തന്‍റെ പ്രിയപ്പെട്ടവർ തന്നെ സിനിമയില്‍ തിരികെ എത്തിക്കാന്‍ സഹായിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് സുസ്‌മിത തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Sushmita Sen works out with daughter Alisha  Sushmita Sen works out  Rohman Shawl  Sushmita Sen  ആന്‍ജിയോപ്ലാസ്‌റ്റി കഴിഞ്ഞ് 36 ദിവസം  മുന്‍ കാമുകനും മകള്‍ക്കും ഒപ്പം സുസ്‌മിത  സുസ്‌മിതയുടെ വര്‍ക്കൗട്ട്  സുസ്‌മിത തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍  സുസ്‌മിത തന്‍റെ വര്‍ക്കൗട്ട് വീഡിയോ  സുസ്‌മിത  താലി  റോഹ്മാന്‍ ഷോള്‍  ആര്യ സീസൺ 3  ട്രാൻസ്‌ജെൻഡർ ശ്രീഗൗരി സാവന്ത്
മുന്‍ കാമുകനും മകള്‍ക്കും ഒപ്പം സുസ്‌മിതയുടെ വര്‍ക്കൗട്ട്
author img

By

Published : Apr 5, 2023, 2:00 PM IST

അടുത്തിടെയാണ് ബോളിവുഡ് താരം സുസ്‌മിത സെന്നിന് ഹൃദയാഘാതം സംഭവിച്ചത്. ചികിത്സ തേടി ഹൃദയാഘാതത്തില്‍ നിന്നും മുക്തി നേടി ആരോഗ്യനില തൃപ്‌തികരമായി മുന്നേറുന്ന താരം തന്‍റെ ദൈനംദിന ദിനചര്യകളുമായി മുന്നോട്ടു പോവുകയാണ്.

ഇപ്പോഴിതാ സുസ്‌മിത സെന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മകള്‍ ആലിഷയ്‌ക്കും, മുന്‍ കാമുകനായ റോഹ്മാന്‍ ഷോളിനും ഒപ്പം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളാണ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരത്തിന്‍റെതായി വന്നു.

'ആഗ്രഹം മാത്രമാണ് ഏക വഴി. #36 ദിവസം. ഇപ്പോൾ കൂടുതൽ പരിശീലനം അനുവദിച്ചു!!! ആര്യയുടെ ചിത്രീകരണത്തിനായി ഞാൻ ജയ്‌പൂരിൽ ഉടനെ തന്നെ പോകും... എന്‍റെ പ്രിയപ്പെട്ടവർ, എന്നെ സിനിമയില്‍ തിരികെ എത്തിക്കാന്‍ സഹായിക്കുന്നു. ആലിഷ ഷോണയ്‌ക്കും റോഹ്മന്‍ ഷോളിലും ഉമ്മ... നിങ്ങളെ രണ്ടാളെയും ഞാന്‍ സ്‌നേഹിക്കുന്നു!!!' -സുസ്‌മിത സെന്‍ കുറിച്ചു.

മൂന്ന് വര്‍ക്കൗട്ട് വീഡിയോകളാണ് സുസ്‌മിത സെന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. താരം ഒറ്റയ്‌ക്ക് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ, മുന്‍ കാമുകന്‍ റോഹ്മന്‍ ഷോളിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ, മകള്‍ ആലിഷ ഷോണയ്‌ക്കും, റോഹ്മനും ഒന്നിച്ച് ചെയ്യുന്ന വര്‍ക്കൗട്ട് വീഡിയോയുമാണ് സുസ്‌മിത പങ്കുവച്ചിരിക്കുന്നത്.

ഫെബ്രുവരിയിലാണ് സുസ്‌മിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് താരം ആൻജിയോപ്ലാസ്‌റ്റിക്ക് വിധേയയായിരുന്നു. പ്രധാന ധമനിയിൽ (മെയിന്‍ ആര്‍ട്ടെറി) 95 ശതമാനം തടസ്സമുണ്ടെന്ന് കണ്ടെത്തിയതായി താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ശേഷം സുസ്‌മിത തന്‍റെ ആരോഗ്യ വിവരങ്ങൾ പതിവായി ഇൻസ്‌റ്റഗ്രാമില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്.

തന്‍റെ ലൈവ് സെഷനുകളിലൊന്നിൽ, യുവ തലമുറയോട്, കൃത്യമായ ഇടവേളകളിൽ ഹൃദയം പരിശോധിക്കാൻ സുസ്‌മിത അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് ആരാധകര്‍ എപ്പോഴും സുസ്‌മിതയെ അവരുടെ പ്രചോദനമായാണ് കണ്ടെത്തുന്നത്.

'വളരെ പ്രചോദനം!!! നിങ്ങൾ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ. സുസ്‌മിതയെ പോലെയുള്ള കൂടുതൽ ആളുകളെ ഞങ്ങൾക്ക് ആവശ്യമുണ്ട്. നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം. സൂക്ഷിക്കുക, ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ' -ഒരു ആരാധകൻ കുറിച്ചു. 'അർപ്പണബോധം ഏറ്റവും മികച്ചതാണ്.' -മറ്റൊരു ആരാധകൻ കുറിച്ചു. സുസ്‌മിതയുടെ പോസ്‌റ്റിനോട് റോഹ്മാൻ ഷോളും പ്രതികരിച്ചു. 'നന്ദി ടീച്ചർ' -എന്നാണ് റോഹ്മാന്‍ ഷോള്‍ കുറിച്ചത്. താന്‍ 'ആര്യ സീസൺ 3'യുടെ ചിത്രീകരണത്തിന് ഒരുങ്ങുകയാണെന്നും സുസ്‌മിത സെന്‍ പോസ്‌റ്റില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം സുസ്‌മിതയുടെ മറ്റൊരു പുതിയ സീരീസായ 'താലി'യുടെ ഡബ്ബിംഗ് ജോലികള്‍ പൂർത്തിയായിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ ശ്രീഗൗരി സാവന്തിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗണേശനായി ജനിച്ച് പൂനെയിൽ വളർന്ന ശ്രീഗൗരി സാവന്ത് മുംബൈയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്‌ടിവിസ്‌റ്റാണ്. 2013 ലെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) കേസിലെ ഹര്‍ജി‍ക്കാരിൽ ഒരാളായിരുന്നു ശ്രീഗൗരി സാവന്ത്.

ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു ട്രാൻസ്‌ജെൻഡറിനെ മൂന്നാം ലിംഗമായി അംഗീകരിച്ചു. 2014ലാണ് കേസിലെ സുപ്രധാന വിധി പുറപ്പെടുവിച്ചത്. അവരുടെ ബാല്യകാലം, പരിവർത്തനം, ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ പ്രസ്ഥാനത്തിൽ വിപ്ലവം സൃഷ്‌ടിക്കുന്നതിനുള്ള അവരുടെ സംഭാവന തുടങ്ങീ ശ്രീഗൗരി സാവന്തിന്‍റെ പ്രചോദനാത്മകമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് റിലീസിനൊരുങ്ങുന്ന ജീവചരിത്ര സീരീസ് 'താലി'.

Also Read: 'ഏറെ ദൂരം പോകാനുണ്ട്' ; റാംപ് വാക്കില്‍ തിളങ്ങി സുസ്‌മിത സെൻ, നൃത്തച്ചുവടുകളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.