തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കങ്കുവ'. ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ഈ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് നടൻ സൂര്യ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത് (Suriya Starrer Kanguva second look poster out).
തീപാറും ലുക്കിലാണ് സൂര്യ പോസ്റ്ററിൽ. 'കങ്കുവ' ലുക്കിന് പുറമെയുള്ള താരത്തിന്‍റെ ഗെറ്റപ്പ് ചെയ്‌ഞ്ച് പ്രേക്ഷകരിൽ ആകാംക്ഷയും അതിലേറെ ആവേശവും നിറയ്‌ക്കുകയാണ്. സിരുത്തൈ ശിവയാണ് 'കങ്കുവ'യുടെ സംവിധായകൻ.
38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ് 'കങ്കുവ'. 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിൽ സിനിമ പ്രേക്ഷകരിലേക്കെത്തും. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് 'കങ്കുവ' അണിയിച്ചൊരുക്കുന്നത്.
-
அனைவருக்கும் இனிய பொங்கல் மற்றும் தமிழர் திருநாள் வாழ்த்துகள்!
— Suriya Sivakumar (@Suriya_offl) January 16, 2024 " class="align-text-top noRightClick twitterSection" data="
Happy Pongal!
मकर संक्रांति शुभकामनाएँ!
ಎಲ್ಲರಿಗೂ ಸಂಕ್ರಾಂತಿ!ಹಬ್ಬದ ಶುಭಾಶಯಗಳು!
అందరికి సంక్రాంతి!శుభాకాంక్షలు! #Kanguva #Kanguva2ndLook pic.twitter.com/Xe1yQ89nf4
">அனைவருக்கும் இனிய பொங்கல் மற்றும் தமிழர் திருநாள் வாழ்த்துகள்!
— Suriya Sivakumar (@Suriya_offl) January 16, 2024
Happy Pongal!
मकर संक्रांति शुभकामनाएँ!
ಎಲ್ಲರಿಗೂ ಸಂಕ್ರಾಂತಿ!ಹಬ್ಬದ ಶುಭಾಶಯಗಳು!
అందరికి సంక్రాంతి!శుభాకాంక్షలు! #Kanguva #Kanguva2ndLook pic.twitter.com/Xe1yQ89nf4அனைவருக்கும் இனிய பொங்கல் மற்றும் தமிழர் திருநாள் வாழ்த்துகள்!
— Suriya Sivakumar (@Suriya_offl) January 16, 2024
Happy Pongal!
मकर संक्रांति शुभकामनाएँ!
ಎಲ್ಲರಿಗೂ ಸಂಕ್ರಾಂತಿ!ಹಬ್ಬದ ಶುಭಾಶಯಗಳು!
అందరికి సంక్రాంతి!శుభాకాంక్షలు! #Kanguva #Kanguva2ndLook pic.twitter.com/Xe1yQ89nf4
തമിഴ് ചലച്ചിത്ര രംഗം ഇതുവരെ മറികടക്കാത്ത നിരവധി അതിർത്തികൾ ഭേദിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേർന്നാണ് ഏതാണ്ട് 350 കോടി ബജറ്റിലുള്ള ഈ ചിത്രം നിർമിക്കുന്നത്.
സിനിമയുടെ വിപണനവും വിതരണവും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി സമാനതകളില്ലാത്ത ബോക്‌സോഫിസ് വിജയത്തിലേക്ക് നയിക്കുക, തമിഴ് സിനിമയ്‌ക്ക് വിശാലമായ അന്താരാഷ്‌ട്ര പ്രവേശനം ഒരുക്കുക എന്നിവയാണ് തന്‍റെ ലക്ഷ്യമെന്ന് കെ ഇ ജ്ഞാനവേൽ രാജ പറയുന്നു. അതേസമയം കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സൂര്യ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ALSO READ: ഒന്നിന്‍റെ പൂർത്തീകരണം, പലതിന്‍റെയും തുടക്കം; 'കങ്കുവ' അപ്‌ഡേറ്റുമായി സൂര്യ
'കങ്കുവയ്‌ക്ക് വേണ്ടിയുള്ള എന്‍റെ അവസാന ഷോട്ടും കഴിഞ്ഞു!. മുഴുവനും പോസിറ്റിവിറ്റി നിറഞ്ഞ ഒരു യൂണിറ്റ് !. ഒന്നിന്‍റെ പൂർത്തീകരണവും പലതിന്‍റെ തുടക്കവുമാണിത്'- സൂര്യയുടെ വാക്കുകൾ ഇങ്ങനെ. സ്‍ക്രീനില്‍ 'കങ്കുവ' കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും താരം കുറിച്ചു.
സൂര്യയുടെ 42-ാമത്തെ ചിത്രം കൂടിയാണ് 'കങ്കുവ'. ബോളിവുഡ് താരം ദിഷ പടാനിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അതേസമയം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ആദി നാരായണയാണ് 'കങ്കുവ'യ്‌ക്കായി തിരക്കഥ ഒരുക്കിയത്. സംഭാഷണം എഴുതിയിരിക്കുന്നത് മദൻ കർക്കിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വെട്രി പളനിസാമിയാണ്. നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
READ ALSO: 38 ഭാഷകളിൽ 3ഡി, ഐമാക്‌സ് ഫോര്‍മാറ്റില്‍ സൂര്യയുടെ 'കങ്കുവ'; വന്‍ അപ്ഡേറ്റ് പുറത്ത്
വിവേക, മദൻ കർക്കി എന്നിവരാണ് ഗാനരചന. ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് സുപ്രീം സുന്ദറാണ്. പീരിയോഡിക് ത്രീഡി ചിത്രമായ 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്.