Suresh Gopi travels in auto : ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കാറുപേക്ഷിച്ച് ഓട്ടോയില്‍ യാത്ര ചെയ്‌ത് നടന്‍ സുരേഷ് ഗോപി. വിഎച്ച്‌പിയുടെ സ്വാഭിമാന്‍റെ ഉദ്ഘാടനത്തിന് സമയത്തെത്താനാണ് താരം ഓട്ടോയിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു പരിപാടി.
കലൂരില്‍ നിന്നാണ് താരം ഓട്ടോയില്‍ കയറിയത്. മൂന്ന് മണിക്കാണ് പരിപാടി ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ താരസംഘടനയായ അമ്മയുടെ ചടങ്ങിലായിരുന്നു സുരേഷ് ഗോപി. നാല് മണിയോടെ, അമ്മയുടെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയപ്പോഴാണ് എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണെന്ന് അറിഞ്ഞത്. ഇതോടെ താരം സ്വന്തം കാര്‍ ഉപേക്ഷിച്ച് യാത്ര ഓട്ടോയിലേക്ക് മാറ്റുകയായിരുന്നു.
Also Read: 'പൂച്ച കടിച്ച സിംഹവാലന്‍ താടി വടിച്ചു, ഇനി ഉള്ളത് 2 കൊമ്പുകള്‍'
ഉദ്‌ഘാടന വേദിയിലെത്തുന്ന താരത്തെ സ്വീകരിക്കാന്‍ നിന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് താരം ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയത്. ഇതോടെയാണ് തന്‍റെ കൂടെ യാത്ര ചെയ്‌തത് സുരേഷ് ഗോപി ആണെന്ന കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. കലൂരില്‍ നിന്നും അര മണിക്കൂര്‍ കൊണ്ടാണ് താരം ഓട്ടോയില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്.