ETV Bharat / entertainment

മനസിലുണ്ടാവണം ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്‌ദം, മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം - മേ ഹൂം മൂസ ഗാനം

Mei Hoom Moosa song: മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍ മഹാദേവനാണ് ഗാനാലാപനം. ഗാനത്തിനൊപ്പം സുരേഷ്‌ ഗോപിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവുമുണ്ട്.

Mei Hoom Moosa song  Saurang Milke lyric video song  Saurang Milke  മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം  സുരേഷ്‌ ഗോപിയുടെ കരിയറിലെ 253ാമത് ചിത്രം  Mei Hoom Moosa release  Suresh Gopi Independence day message  മേ ഹൂം മൂസ ഗാനം
മനസിലുണ്ടാവണം ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്‌ദം, മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം
author img

By

Published : Aug 15, 2022, 4:29 PM IST

Saurang Milke lyric video song: 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ 'മേ ഹൂം മൂസ'യിലെ പ്രത്യേക ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'പാപ്പന്' ശേഷം സുരേഷ്‌ ഗോപി കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. ചിത്രത്തിലെ 'സൗ രംഗ്‌ മില്‍ക്കെ' എന്ന ഗാനമാണ് ഇറങ്ങിയത്. സാജിദിന്‍റെ വരികള്‍ക്ക് ശ്രീനാഥ്‌ ശിവശങ്കരന്‍റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനാണ് ഗാനാലാപനം.

Suresh Gopi Independence day message: ഗാനം തുടങ്ങുന്നതിന് മുമ്പായി സുരേഷ്‌ ഗോപിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഭാരതീയന്‍റെ ആത്മാഭിമാനത്തിന്‍റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും നനവ് വേണം നിനവ്‌ വേണം, മനസിലുണ്ടാവണം, ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്‌ദം', സുരേഷ്‌ ഗോപി പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു മലപ്പുറം സ്വദേശിയായാണ് ചിത്രത്തില്‍ സുരേഷ്‌ ഗോപി പ്രത്യക്ഷപ്പെടുന്നത്. സുരേഷ്‌ ഗോപിയുടെ കരിയറിലെ 253-ാമത് ചിത്രം കൂടിയാണിത്.

സൈജു കുറുപ്പ്, ഹരീഷ്‌ കണാരന്‍, പൂനം ബജ്‌വ, സലിംകുമാര്‍, ജോണി ആന്‍റണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. റുബീഷ്‌ റെയ്‌ന്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും. വിഷ്‌ണു നാരായണന്‍ ഛായാഗ്രഹണവും സൂരജ്‌ എഡിറ്റിങും നിര്‍വഹിക്കും. തോമസ്‌ തിരുവല്ല പ്രൊഡക്ഷന്‍സ്, കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Mei Hoom Moosa release: ബിഗ്‌ ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായായിരുന്നു ചിത്രീകരണം. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ജിബു ജേക്കബ്‌ ആണ് സംവിധാനം. സെപ്‌റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: സ്വാതന്ത്ര്യ ദിനാശംസകളുമായി പൃഥ്വിയുടെ കാപ്പ പ്രത്യേക പോസ്‌റ്റര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.