മുംബൈ: മകളെയും ഭാവി മരുമകനെയും ആശിര്‍വദിച്ച് ബോളിവുഡ് താരം സുനില്‍ ഷെട്ടി. നടിയും മകളുമായ ആതിയ ഷെട്ടിക്കും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനും തന്‍റെ ആശിര്‍വാദം ഉണ്ടായിരിക്കുമെന്ന് താരം അറിയിച്ചു. വിവാഹം കഴിക്കുക എന്നത് അവരുടെ തീരുമാനമാണെന്നും താരം വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
Suniel Shetty says he loves Rahul: അതേസമയം രാഹുലും ആതിയയും ഡേറ്റിംഗിലാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഈ വര്‍ഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ രാഹുലിനെ ഇഷ്‌ടപ്പെടുന്നുവെന്നും സുനില്‍ ഷെട്ടി പറഞ്ഞു. മെരാകി റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡിന്‍റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- " class="align-text-top noRightClick twitterSection" data="
">
Suniel Shetty's blessings to daughter and Rahul: എന്നാല്‍ മകളുടെ വിവാഹ കിംവദന്തികള്‍ അദ്ദേഹം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല. 'അവള്‍ ഒരു മകളാണ്, അവള്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കും. എന്‍റെ മകനും വിവാഹിതനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എത്രയും വേഗം ആയാല്‍ അത്രയും നല്ലത്. പക്ഷേ അത് അവരുടെ ഇഷ്‌ടമാണ്.
രാഹുലിനെ സംബന്ധിച്ചിടത്തോളം ഞാന്‍ അവനെ ഇഷ്‌ടപ്പെടുന്നു. അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്താണോ അത് അവരാണ് തീരുമാനിക്കേണ്ടത്. കാരണം കാലം മാറിയിരിക്കുന്നു. അവര്‍ തന്നെ തീരുമാനം എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ അനുഗ്രഹം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും.' -മാധ്യമപ്രവര്‍ത്തകരോട് താരം വ്യക്തമാക്കി.
Athiya Shetty KL Rahul images shared in social media: 30 കാരനായ രാഹുലും 29 കാരിയായ ആതിയയും തങ്ങളുടെ വിശേഷങ്ങളുമായി എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.
Athiya Shetty movies: മൊട്ടിച്ചൂര്‍ ചക്കനച്ചൂര്‍ എന്ന ചിത്രത്തിലാണ് ആതിയ ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഹീറോ എന്ന റൊമാന്‍റിക് ആക്ഷന്‍ ചിത്രത്തിലൂടെയാണ് ആതിയ അഭിനയ രംഗത്തെത്തുന്നത്. ഹീറോയിലൂടെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ആതിയക്ക് ലഭിച്ചിട്ടുണ്ട്. മുബാറകന്‍ (2017), നവാബ്‌സാദേ (2018) എന്നിവയാണ് ആതിയയുടെ മറ്റ് സിനിമകള്‍.
Also Read: കെഎല്‍ രാഹുലിനൊപ്പം പുതിയ വീട്ടിലേക്ക്? വിവാഹ വാര്‍ത്തകള്‍ക്ക് ആതിയ ഷെട്ടിയുടെ മറുപടി