ETV Bharat / entertainment

'നന്ദി പറയാന്‍ അടുത്തു ചെന്നപ്പോള്‍ മൈന്‍ഡ്‌ ചെയ്യാതെ പോയി, എന്ത്‌ മനുഷ്യനാണ്': സുധീര്‍ - Suresh Gopi helps to Sudhir Sukumaran

Sudhir Sukumaran about Suresh Gopi: അര്‍ബുധ രോഗത്തെ അതിജീവിച്ച സുധീര്‍ സുകുമാരന്‍ തന്‍റെ ചികിത്സ സമയത്തെ അനുഭവം പങ്കുവയ്‌ക്കുകയാണ്.

Sudhir Sukumaran about Suresh Gopi  അടുത്തു ചെന്നപ്പോള്‍ മൈന്‍ഡ്‌ ചെയ്യാതെ പോയി  Sudhir Sukumaran survive from cancer  Suresh Gopi helps to Sudhir Sukumaran  അര്‍ബുധ രോഗത്തെ അതിജീവിച്ച സുധീര്‍ സുകുമാരന്‍
'നന്ദി പറയാന്‍ അടുത്തു ചെന്നപ്പോള്‍ മൈന്‍ഡ്‌ ചെയ്യാതെ പോയി, എന്ത്‌ മനുഷ്യനാണ്': സുധീര്‍
author img

By

Published : May 30, 2022, 4:55 PM IST

Sudhir Sukumaran survive from cancer: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ് നടന്‍ സുധീര്‍ സുകുമാരന്‍. പ്രതിനായകനായി മോളിവുഡില്‍ തിളങ്ങിയ നടന് മറ്റ് ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങള്‍ ചെയ്‌ത്‌ ഫലിപ്പിക്കാനായി. അര്‍ബുധ രോഗത്തെ അതിജീവിച്ച സുധീര്‍ താന്‍ ചികിത്സയിലായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

Suresh Gopi helps to Sudhir Sukumaran: രോഗ ബാധിതനായിരുന്ന സമയത്ത് തന്നെ സഹായിച്ച നടന്‍ സുരേഷ്‌ ഗോപിയെ കുറിച്ച് മനസുതുറന്നാണ് സുധീര്‍ എത്തിയത്. 'അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ്‌ അടക്കമുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന് നടന്‍ പറയുന്നു. പക്ഷേ എനിക്ക് എടുത്ത് പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്‌. എനിക്ക് എന്ത് സഹായവും ചെയ്‌തു കൊടുക്കണം, എന്ത് കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട്‌ ചോദിക്കരുത്‌, എന്ത്‌ ആവശ്യമുണ്ടെങ്കിലും എന്നോട്‌ ചോദിക്കണം എന്ന് ആശുപത്രി അധികൃതരോട്‌ പറഞ്ഞ ഒരു നടനുണ്ട്‌. പേര്‌ സുരേഷ്‌ ഗോപി'.

'സുരേഷേട്ടന്‍റെ നമ്പര്‍ പോലും ആ സമയത്ത് എന്‍റെ കൈയില്‍ ഇല്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്‌തിട്ടുള്ളു. ഫോണില്‍ കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ചിട്ട് എനിക്ക് എന്തു സഹായം വേണമെങ്കിലും ചെയ്‌തു കൊടുക്കണമെന്ന് പറയുകയാണ്. എന്‍റെ രോഗം സുരേഷേട്ടന്‍ എങ്ങനെ അറിഞ്ഞു എന്നു പോലും എനിക്കറിയില്ല.

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേയ്‌ക്ക്‌ ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ്‌ ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ്‌ പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്ത് മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്', സുധീര്‍ സുകുമാരന്‍ പറഞ്ഞു.

Also Read: ഓട്ടോയിലുള്ളത് സുരേഷ് ഗോപിയാണെന്ന് ഡ്രൈവറും തിരിച്ചറിഞ്ഞില്ല ; സംഘാടകര്‍ക്കും ഞെട്ടല്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.