ETV Bharat / entertainment

ലൈക്ക പ്രൊഡക്ഷൻസുമായി കൈകോർക്കാൻ ഗോകുലം മൂവീസ്; ഓദ്യോഗിക പ്രഖ്യാപനം - ലൈക്ക പ്രൊഡക്ഷൻസ്

Sree Gokulam Movies with Lyca Productions: ലൈക്ക പ്രൊഡക്ഷൻസിന്‍റെ നിർമാണത്തിൽ എത്തുന്ന 'മിഷൻ ചാപ്റ്റർ -1' സിനിമയുടെ ലോഞ്ചിങ്ങിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം.

Sree Gokulam Movies  Lyca Productions  ലൈക്ക പ്രൊഡക്ഷൻസ്  ശ്രീ ഗോകുലം മൂവീസ്
Sree Gokulam Movies
author img

By ETV Bharat Kerala Team

Published : Jan 6, 2024, 3:13 PM IST

ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസുമായി വീണ്ടും കൈകോർക്കാൻ ഒരുങ്ങി പ്രശസ്‌ത പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക (Sree Gokulam Movies with Lyca Productions). ചെന്നൈയിൽ വച്ച് നടന്ന 'മിഷൻ ചാപ്റ്റർ -1' സിനിമയുടെ ലോഞ്ചിങ്ങിനിടെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ നിർമാണത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മിഷൻ ചാപ്റ്റർ -1'.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ലൈക്കയുമായി ശ്രീ ഗോകുലം മൂവീസ് ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവന്' ശേഷം രജനികാന്ത് നായകനായെത്തുന്ന രണ്ട് സിനിമകൾ, കമൽഹാസൻ നായകനാവുന്ന 'ഇന്ത്യൻ 2', അജിത്തിന്‍റെ 'വിടാ മുയർച്ചി' തുടങ്ങി എട്ടോളം ചിത്രങ്ങളാണ് ലൈക്കയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിൽ മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍റെ' സഹനിർമാണവും ദിലീപിന്‍റെ 150-ാം ചിത്രത്തിന്‍റെ നിർമാണവും ലൈക്ക പ്രൊഡക്ഷൻസാണ്.

പൊന്നിയിൻ സെൽവൻ 1 & 2 ഉൾപ്പടെ ലൈക്ക പ്രൊഡക്ഷൻസിന്‍റെ കഴിഞ്ഞ ആറ് ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. 'മിഷൻ ചാപ്റ്റർ -1' സിനിമയുടെ ലോഞ്ച് ഇവന്‍റിൽ ഗോകുലം ​ഗോപാലൻ മുഖ്യാതിഥയായി പങ്കെടുത്തു. ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജവാൻ' കേരളത്തിലും തമിഴ് നാട്ടിലും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. 'ജവാന്‍റെ തകർപ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ 'ഡങ്കി'യുടെ കേരള, തമിഴ്‌നാട് വിതരണം നിർവഹിച്ചതും ഗോകുലം മൂവീസ് തന്നെയാണ്.

അതേസമയം അരുൺ വിജയ്‌യാണ് 'മിഷൻ ചാപ്റ്റർ -1' നായകനായി എത്തുന്നത്. വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 12, പൊങ്കൽ ദിനത്തിൽ 'മിഷൻ ചാപ്റ്റർ -1' തിയേറ്ററുകളിലെത്തും (Arun Vijay starrer Mission Chapter 1 Release).

എമി ജാക്‌സണും നിമിഷ സജയനും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബേബി ഇയാൽ, അബി ഹസ്സൻ, ഭരത് ബൊപ്പണ്ണ, വിരാജ് എസ്, ജേസൺ ഷാ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ മഹാദേവ് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയത് സംവിധായകൻ വിജയ് തന്നെയാണ്. ലണ്ടനിലും ചെന്നൈയിലുമായി 70 ദിവസങ്ങൾ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. തമിഴിന് പുറമെ തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലും 'മിഷൻ ചാപ്റ്റർ 1' പ്രേക്ഷകർക്കരികിൽ എത്തും.

READ MORE: 'കണ്ണേ ചെല്ല കണ്ണേ...'; മനംകവർന്ന് 'മിഷൻ ചാപ്റ്റർ 1'ലെ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.