ETV Bharat / entertainment

ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി സാമന്ത; ഇന്ത്യയിലെ ജനപ്രിയ താരമായി നടി - Deepika Padukone

Samantha became the most popular actress: ആലിയ ഭട്ട്‌, ദീപിക പദുകോണ്‍, നയന്‍താര, രശ്‌മിക മന്ദാന ഉള്‍പ്പെടെയുളള നിരവധി താരങ്ങളെ പിന്നിലാക്കി ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് സാമന്ത

Samantha became the most popular actress  ഇന്ത്യയിലെ ജനപ്രിയ താരമായി സാമന്ത  ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി സാമന്ത  സാമന്ത  ജനപ്രിയ താരമായി സാമന്ത  Samantha Ruth Prabhu  Samantha  ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പട്ടിക  പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് സാമന്ത  Samantha in Ormax Stars India Loves top list  Samantha became popular actress  Samantha item dance in Pushpa  Samantha latest movies  Alia Bhatt in Ormax Stars India Loves top list  Alia Bhatt latest movies  Nayanthara in Ormax Stars India Loves top list  Kajal Deepika in Ormax Stars India Loves top list  Rashmika Mandanna in Ormax Stars India Loves list  Alia Bhatt  Nayanthara  Rashmika Mandanna  Deepika Padukone  Kajal Aggarwal
ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി സാമന്ത; ഇന്ത്യയിലെ ജനപ്രിയ താരമായി സാമന്ത
author img

By

Published : Nov 24, 2022, 6:04 PM IST

Samantha became the most popular actress: ഇന്ത്യയിലെ ഏറ്റവും മികച്ച ജനപ്രിയ താരമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ബോളിവുഡ്‌ താരങ്ങളായ ആലിയ ഭട്ട്, ദീപിക പദുകോണ്‍, കത്രീന കെയ്‌ഫ്‌ എന്നിവരെ പിന്നിലാക്കിയാണ് സാമന്ത ജനപ്രിയ താരമായത്. ബോളിവുഡ്‌ താരങ്ങളെ മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താര, രശ്‌മിക മന്ദാന, അനുഷ്‌ക ഷെട്ടി തുടങ്ങിയവരെയും പിന്നിലാക്കി കൊണ്ടായിരുന്നു സാമന്ത ജനപ്രിയ താരമായത്.

Samantha in Ormax Stars India Loves top list: ഒക്‌ടോബര്‍ 2022ലെ ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരുടെ പട്ടികയിലാണ് സാമന്ത ഒന്നാം സ്ഥാനത്തെത്തിയത്. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സാമന്ത എല്ലായ്‌പ്പോഴും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്.

Samantha became popular actress: 'ദി ഫാമിലി മാന്‍ 2' എന്ന വെബ്‌ സീരീസില്‍ ശ്രീലങ്കന്‍ തമിഴ്‌ യുവതി രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്തയുടെ ജനപ്രീതി കുതിച്ചുയര്‍ന്നത്. ഈ വെബ്‌ സീരീസ് സാമന്തയ്‌ക്ക് വളരെയധികം നിരൂപക പ്രശംസയും ജനപ്രീതിയും സ്‌നേഹവും ഒക്കെ നേടിക്കൊടുത്തു. നിരവധി അംഗീകാരങ്ങളും ഈ വെബ്‌ സീരീസിലൂടെ താരത്തിന് ലഭിച്ചു.

Samantha item dance in Pushpa: തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ ദി റൈസി'ലെ ഐറ്റം ഡാന്‍സ് നമ്പറും സാമന്തയെ കൂടുതല്‍ പ്രശസ്‌തയാക്കിയിരുന്നു. ഊ അന്തവായിലെ സാമന്തയുടെ പുതിയ ബോള്‍ഡ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തു. ഗാനം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സാമന്തയ്‌ക്ക് നാനാ ഭാഗത്ത് നിന്നും പ്രശംസകള്‍ ലഭിച്ചുകൊണ്ടേയിരുന്നു.

Samantha latest movies: സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'യശോദ'. ഹരി ഹരീഷ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഒരു വാടക അമ്മയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അഴിമതി നിറഞ്ഞ മെഡിക്കല്‍ ലോകത്തെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ദൗത്യമാണ് ചിത്രത്തില്‍ സാമന്തയ്‌ക്ക്. പോസിറ്റീവ് റിവ്യൂകള്‍ നേടിയ ചിത്രം ബോക്‌സോഫിസിലും മികച്ച സ്വീകാര്യത നേടി. 10 ദിവസം കൊണ്ട് 33 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

Alia Bhatt in Ormax Stars India Loves top list: ഓർമാക്‌സ് സ്‌റ്റാര്‍സ്‌ ഇന്ത്യ ലൗവ് പ്രസിദ്ധീകരിച്ച പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. 2022 ആലിയയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. മൂന്ന് ബ്ലോക്ക്‌ബസ്‌റ്ററുകളാണ് ഈ വര്‍ഷം താരത്തിന്‍റെതായി റിലീസ്‌ ചെയ്‌തത്.

Alia Bhatt latest movies: 'ഗംഗുഭായ് കത്യവാടി', 'ആര്‍ആര്‍ആര്‍', 'ബ്രഹ്മാസ്‌ത്ര' എന്നിവയായിരുന്നു ആലിയയുടെതായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. അടുത്തിടെയാണ് താരം ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്. അമ്മ ആയതിന്‍റെ തിരക്കിലാണിപ്പോള്‍ താരം. ഹോളിവുഡ് ചിത്രം 'ഹാര്‍ട്ട് ഓഫ്‌ സ്‌റ്റോണ്‍', 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' തുടങ്ങിയവയാണ് താരത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Nayanthara in Ormax Stars India Loves top list: ഈ പട്ടികയില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയാണ് മൂന്നാം സ്ഥാനത്ത്. ഷാരൂഖ്‌ ഖാന്‍ നായകനായെത്തുന്ന ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ താരം. അതേസമയം ഈ പട്ടികയില്‍ കാജല്‍ അഗര്‍വാള്‍ നാലാം സ്ഥാനത്തും ദീപിക പദുകോണ്‍ അഞ്ചാം സ്ഥാനത്തുമാണ്.

Kajal Deepika in Ormax Stars India Loves top list: ഘോസ്‌തി എന്ന സിനിമയിലൂടെ കാജല്‍ സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ഷാരൂഖിനൊപ്പം പത്താന്‍, ഹൃത്വിക് റോഷനൊപ്പം ഫൈറ്റര്‍ എന്നിവയാണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Rashmika Mandanna in Ormax Stars India Loves list: രശ്‌മിക മന്ദാന ആണ് ഈ പട്ടികയില്‍ ആറാം സ്ഥാനത്ത്. അടുത്തിടെ 'ഗുഡ്‌ബൈ' എന്ന സിനിമയിലൂടെ താരവും ബോളിവുഡില്‍ അരങ്ങേറിയിരുന്നു. 'പുഷ്‌പ'യിലെ ശ്രീവല്ലിയിലൂടെ താരവും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു. വിജയ്‌ക്കൊപ്പമുള്ള 'വാരിസ്' ആണ് രശ്‌മികയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Also Read: 'സാമന്ത ഒരു യഥാര്‍ഥ പോരാളിയാണ്'; യോദ്ധാവ്‌ എന്ന് വാഴ്‌ത്തി ആരാധകര്‍; ഫൈറ്റിംഗ് വീഡിയോ പങ്കുവച്ച് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.