ETV Bharat / entertainment

വലിയ സ്വപ്‌നങ്ങളിലൊന്ന് നടക്കാന്‍ പോകുന്നുവെന്ന് സൊനാക്ഷി, 'ചിത്രത്തിലുള്ളത് സഹീറോ ?' ; ഡയമണ്ട് മോതിരത്തില്‍ 'ചര്‍ച്ച' - സോനാക്ഷി സിന്‍ഹ വിവാഹം

ഡയമണ്ട് മോതിരം അണിഞ്ഞുകൊണ്ട് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവോയെന്ന സംശയമുയർത്തിയത്

sonakshi sinha engaged  sonakshi sinha announces engagement  sonakshi sinha engagement announcement  sonakshi sinha latest news  sonakshi sinha latest updates  സോനാക്ഷി സിന്‍ഹ വിവാഹനിശ്ചയം  സോനാക്ഷി സിന്‍ഹ വിവാഹനിശ്ചയം ചിത്രങ്ങള്‍  സോനാക്ഷി സിന്‍ഹ പുതിയ വാര്‍ത്ത  സോനാക്ഷി സിന്‍ഹ വിവാഹം  സോനാക്ഷി വിവാഹം
സോനാക്ഷി സിന്‍ഹയുടെ വിവാഹനിശ്ചയം കഴിഞ്ഞു?; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ച് താരം
author img

By

Published : May 9, 2022, 2:31 PM IST

സല്‍മാന്‍ ഖാന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദബാങ്ങിലൂടെ ബോളിവുഡിലേക്കും ആരാധകരുടെ മനസിലേക്കും ചേക്കേറിയ താരമാണ് സൊനാക്ഷി സിന്‍ഹ. ഡയമണ്ട് മോതിരം അണിഞ്ഞുകൊണ്ട് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവോയെന്ന സംശയമാണ് ഇത് ആരാധകരിലുണ്ടാക്കിയത്.

'എന്‍റെ ജീവിതത്തിലെ മികച്ച ദിവസം, എന്‍റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് നടക്കാന്‍ പോകുന്നു. നിങ്ങളോട് അത് പങ്കുവയ്‌ക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. എനിയ്ക്കിത് വിശ്വസിക്കാനാകുന്നില്ല,' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന മൂന്ന് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നതെങ്കിലും ഒപ്പമുള്ള വ്യക്തിയുടെ മുഖം ചിത്രങ്ങളിലില്ല. നടന്‍ സഹീർ ഇഖ്‌ബാലുമായി നടി പ്രണയത്തിലാണെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ഒപ്പമുള്ളത് സഹീര്‍ ആണോയെന്നും ആരാധകര്‍ക്കിടയില്‍ സംശയമുയര്‍ന്നു.

സഹീറിന്‍റെ ജന്മദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഹുമ ഖുറേഷിക്കൊപ്പമുള്ള ഡബിള്‍ എക്‌സ്‌ എല്‍ എന്ന ചിത്രമാണ് സൊനാക്ഷിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസിന് തയ്യാറെടുക്കുന്ന 'ദഹാഡ്' എന്ന സീരിസിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.