ETV Bharat / entertainment

Somante Krithavu Trailer: 'നിന്നെ കെട്ടണമെങ്കില്‍ സ്‌ത്രീധനം അങ്ങോട്ട് കൊടുക്കണം'; സോമന്‍റെ വിവാഹവും വ്യത്യസ്‌ത ചിന്തകളും, ട്രെയിലര്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Sep 16, 2023, 10:54 AM IST

Vinay Forrt Starring Somante Krithavu: ഒരു കോമഡി എന്‍റര്‍ടെയിനര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് വിനയ്‌ ഫോര്‍ട്ട് എത്തുന്നത്.

Vinay Forrt Starring Somante Krithavu Trailer  Somante Krithavu Trailer  സോമന്‍റെ വിവാഹവും വ്യത്യസ്ഥ ചിന്തകളും  Vinay Forrt Starring Somante Krithavu  Vinay Forrt  Somante Krithavu  വിനയ്‌ ഫോര്‍ട്ട്  സോമന്‍റെ കൃതാവ്  സോമന്‍റെ കൃതാവ് ട്രെയിലര്‍  Vinay Forrt movies
Somante Krithavu Trailer

വിനയ് ഫോർട്ട് (Vinay Forrt) കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സോമന്‍റെ കൃതാവ്' (Somante Krithavu). രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ദുൽഖർ സൽമാൻ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്.

ഒരു കോമഡി എന്‍റര്‍ടെയിനര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ വിനയ്‌ ഫോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. സോമന്‍ എന്ന കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫിസറുടെ വേഷമാണ് സിനിമയില്‍ വിനയുടേത്.

  • " class="align-text-top noRightClick twitterSection" data="">

തനിക്ക് വിവാഹം കഴിക്കണമെന്ന് അമ്മയോട് പറയുന്ന സോമന്‍റെ രംഗത്തോടു കൂടിയാണ് 1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. അമ്മയായി സീമ ജി നായര്‍ ആണ് വേഷമിടുന്നത്. 'നിന്നെ കെട്ടണമെങ്കില്‍ സ്‌ത്രീധനം അങ്ങോട്ട് കൊടുക്കണം' എന്ന അമ്മയുടെ ട്രെയിലറിലെ ഡയലോഗും ശ്രദ്ധേയമാണ്. പിന്നീട് വിവാഹിതനാകുന്ന സോമന്‍റെ ജീവിതത്തിലൂടെയാണ് ട്രെയിലര്‍ മുന്നോട്ടു പോകുന്നത്. ലുക്കില്‍ മാത്രമല്ല, സോമന്‍റെ കാഴ്‌ചപ്പാടുകളിലും വ്യത്യസ്‌തതകള്‍ ഏറെയുണ്ടെന്ന് ട്രെയിലറില്‍ നിന്നും മനസിലാക്കാം.

'കക്ഷി അമ്മിണിപ്പിള്ള', 'ഡൈവോഴ്‌സ്‌', 'ഫേസ്', തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് സിനിമയില്‍ വിനയ്‌ ഫോര്‍ട്ടിന്‍റെ നായികയായി എത്തുന്നത്. കൂടാതെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, നന്ദൻ ഉണ്ണി, ജയൻ ചേർത്തല, മനു ജോസഫ്, റിയാസ് നർമ്മകല, അനീഷ് ഗോപാൽ, രമേശ് കുറുമശ്ശേരി, അനീഷ് എബ്രഹാം, ആർജെ മുരുകൻ, ജിബിൻ ഗോപിനാഥ്, സുശീൽ, ജയദാസ്, ശ്രുതി സുരേഷ്, പൗളി വത്സൻ, ദേവനന്ദ, പ്രതിഭ രാജൻ, ഗംഗ ജി നായർ, രമ്യ അനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Also Read:'അരങ്ങും കടന്ന് നാടകം തുടരും'; വ്യത്യസ്‌തമായി വിനയ്‌ ഫോര്‍ട്ടിന്‍റെ 'ആട്ടം' ഫസ്‌റ്റ് ലുക്ക്

16ലധികം പുതുമുഖങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്. സിനിമയിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് അഭിനയ പരിശീലനം നല്‍കി, അവരില്‍ നിന്നും തെരഞ്ഞെടുത്തവരെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

രഞ്ജിത്ത് കെ ഹരിദാസ് ആണ് സിനിമയ്‌ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാസ്‌റ്റർ വർക്‌സ്‌ സ്‌റ്റുഡിയോസ്, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഓൺ സ്‌റ്റേജ് സിനിമാസ് ആണ് ചിത്രം അവതരിപ്പിക്കുക.

'സൂപ്പർ ശരണ്യ', 'ഉണ്ട' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ
സുജിത്ത് പുരുഷൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജീഷ് ബാലകൃഷ്‌ണൻ എഡിറ്റിങ് നിര്‍വഹിക്കുന്നു. പിഎസ് ജയഹരി ആണ് സംഗീതം.

അസിസ്‌റ്റന്‍റ് ഡയറക്‌ടർ - പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ഡയറക്‌ടർ - റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റ്റൈറ്റസ് അലക്‌സാണ്ടർ, കല - അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം - അനിൽ ചെമ്പൂർ, മേക്കപ്പ് - ജയൻ പൂങ്കുളം, അസോസിയേറ്റ് ക്യാമറമാൻ - ക്ലിന്‍റോ ആന്‍റണി, പ്രൊഡക്‌ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബർണാഡ് തോമസ്, അനിൽ നമ്പ്യാർ, സ്‌റ്റിൽസ് - രാഹുൽ എം സത്യൻ, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Vinay Forrt Somante Krithavu Official Poster കോമഡി എന്‍റര്‍ടെയ്‌നറുമായി വിനയ്‌ ഫോര്‍ട്ട്, സോമന്‍റെ കൃതാവ് പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.