ETV Bharat / entertainment

ശിവകാർത്തികേയന്‍റെ 'മാവീരൻ' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

author img

By

Published : Aug 8, 2023, 12:29 PM IST

ആമസോൺ പ്രൈം വീഡിയോയിൽ ഈ മാസം 11ന് 'മാവീരൻ' സ്‌ട്രീമിങ് ആരംഭിക്കും.

Sivakarthikeyan Maaveeran ott release  Sivakarthikeyan Maaveeran ott  Maaveeran ott release  Sivakarthikeyan  Maaveeran in ott  ശിവകാർത്തികേയന്‍റെ മാവീരൻ ഒടിടിയിലേക്ക്  മാവീരൻ  മാവീരൻ ഒടിടിയിലേക്ക്  മാവീരൻ ഒടിടി റിലീസ് തീയതി പുറത്ത്  മാവീരൻ ഒടിടി റിലീസ്
Maaveeran

മിഴ് യുവ താരനിരയില്‍ ശ്രദ്ധേയനായ ശിവകാർത്തികേയന്‍റെ (Sivakarthikeyan) ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം 'മാവീരൻ' (Maaveeran) പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. തിയേറ്ററുകളില്‍ വിജയം കൊയ്‌ത ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 11 മുതൽ മാവീരൻ സ്‌ട്രീമിങ് ആരംഭിക്കും.

മഡോണി അശ്വിനാണ് (Madonne Ashwin) പൊളിറ്റിക്കല്‍ ഫാന്‍റസി ആക്ഷൻ ചിത്രമായ 'മാവീരൻ' തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളായ ശിവകാർത്തികേയന്‍റെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മാവീരൻ'. റിലീസായി വളരെ പെട്ടെന്ന് തന്നെ 50 കോടി ക്ലബില്‍ ഇടം നേടാൻ ഈ ശിവകാര്‍ത്തികേയൻ ചിത്രത്തിനായി. മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഏറെ ഗുണം ചെയ്‌തു.

സംവിധായകൻ എസ് ശങ്കറിന്‍റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സംവിധായകൻ മിഷ്‌കിന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്‌തത്. പതിവ് റൊമാന്‍റിക് ട്രാക്കിൽ നിന്നും ഗതിമാറ്റിയ ശിവകാർത്തികേയന്‍റെ വേറിട്ട പ്രകടനവും വ്യത്യസ്‌തമായ ലുക്കും കയ്യടി നേടിയിരുന്നു.

മാവീരൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വരയ്‌ക്കുന്ന കാർട്ടൂണിസ്റ്റിന്‍റെ വേഷത്തിലാണ് ശിവകാർത്തികേയൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിധു അയ്യണ്ണ ഛായാഗ്രാഹകനായ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത് ഭരത് ശങ്കറാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാംതന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

READ MORE: Vaa Veera Maaveeran| 'ഇന്ത ഭൂമിയിലെ സാമിക്കെല്ലാം നാൻ കത്തി സൊന്നാലും കേക്കുമാ...'; 'മാവീരൻ' ലിറിക്കൽ വീഡിയോ ഗാനമെത്തി

അതേസമയം തിയേറ്ററുകളില്‍ ശിവകാര്‍ത്തികേയന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു 'പ്രിൻസ്'. അനുദീപ് കെ വി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്‌തത്. ഒരു റൊമാന്‍റിക് കോമഡിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രത്തിന് എന്നാൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം കാഴ്‌ചവയ്‌ക്കാൻ ആയില്ല.

തമിഴ് ആക്ഷന്‍ ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശിവകാർത്തികേയനാണ് നായകനായി എത്തുന്നത്. കമല്‍ഹാസൻ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. സോണി പിക്ചേഴ്‌സ് ഫിലിംസ് ഇന്ത്യയും നിർമാണ പങ്കാളികളാണ്. സിനിമയുടെ ചിത്രീകരണം കശ്‍മിരില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൂടാതെ 'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്‍റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ആര്‍ രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആര്‍ റഹ്‍മാനാണ്. സയൻസ് ഫിക്ഷൻ ചിത്രമായാണ് 'അയലാൻ' പ്രേക്ഷകർക്കരികിൽ എത്തുക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്‍റെ ജീവചരിത്രം പറയുന്ന സിനിമയിലും ശിവകാര്‍ത്തികേയൻ നായകനാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഒരു മാധ്യമ സംവാദത്തിനിടെ നടരാജൻ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.