ETV Bharat / entertainment

കയ്യില്‍ കിട്ടുന്നതെല്ലാം കുടിച്ചു, ഒരു ദിവസം 200 സിഗരറ്റ് വരെ വലിച്ചു; ആ ദിവസങ്ങളെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍ - Amitabh Bachchan smoked cigarettes - AMITABH BACHCHAN SMOKED CIGARETTES

താന്‍ വലിയ പുകവലിക്കാരനായിരുന്നുവെന്ന് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍. ഒരു ദിവസം 200 സിഗരറ്റ് വരെ വലിക്കും. കയ്യില്‍ കിട്ടുന്നതെല്ലാം കുടിക്കും. പിന്നീടത് ഉപേക്ഷിച്ചുവെന്ന് ബിഗ് ബി.

Amitabh Bachchan smoked cigarettes  bollywood Amitabh Bachchan  അമിതാഭ് ബച്ചന്‍  ബിഗ് ബി പുകവലി
Amitabh Bachchan smoked 200 cigarettes a day (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 2, 2024, 4:34 PM IST

ലോകമെമ്പാടും ആരാധകരുള്ള ഒരു താരമാണ് അമിതാഭ് ബച്ചന്‍. താരത്തിന്‍റെ ഫോട്ടോയായാലും വീഡിയോയായാലും ആരാധകര്‍ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താനൊരു ചെയ്‌ന്‍ സ്‌മോക്കറായിരുന്നുവെന്ന് പറയുകയാണ് ബോളുവുഡിന്‍റെ സ്വന്തം ബിഗ് ബി.

ഞാന്‍ ഇപ്പോള്‍ പുകവലിക്കുകയോ മാംസം കഴിക്കുകയോ ചെയ്യാറില്ല. ഇതിന് മതപരമായി ബന്ധമില്ല. മറിച്ച് അഭിരുചിയുടെ കാര്യമാണ്. ഞങ്ങളുടെ കുടുംബത്തില്‍ അച്ഛന്‍ സസ്യബുക്കാണ്. അമ്മ അങ്ങനെയല്ല അതുപോലെ ജയ മാംസം കഴിക്കും ഞാന്‍ കഴിക്കില്ല. അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബിഗ് ബിയുടെ വാക്കുകള്‍

"നേരത്തെ മാംസം കഴിക്കുമായിരുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. കൊല്‍ക്കത്തയില്‍ ആയിരുന്നപ്പോള്‍ ഒരു ദിവസം 200 സിഗരറ്റ് വലിക്കുമായിരുന്നു. പക്ഷേ മുംബൈയില്‍ വന്നതിന് ശേഷം ഞാന്‍ അത് ഉപേക്ഷിച്ചു. അതുപോലെ കൈയില്‍ കിട്ടുന്നതെല്ലാം ഞാന്‍ കുടിക്കുമായിരുന്നു.

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അതും വേണ്ടെന്ന് വച്ചു. വിദേശത്തൊക്കെ ചിത്രീകരണത്തിനായി എത്തുമ്പോള്‍ എന്‍റെ ശീലങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ സസ്യാഹാരം ലഭിക്കാന്‍ പ്രയാസമാണ്. അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അതാണ് ഏറ്റവും മികച്ചതെന്ന് കരുതുന്നതെന്നും" അമിതാഭ് ബച്ചന്‍ പറഞ്ഞു.

രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന വേട്ടയ്യനാണ് അമിതാഭ് ബച്ചന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കല്‍ക്കി 2898 എഡിയിലാണ് അമിതാഭ് ബച്ചന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.

Also Read:ഋഷഭിനോടൊപ്പം വിസ്‌മയിപ്പിക്കാന്‍ മോഹന്‍ലാലും? 'കാന്താര 2' നല്‍കുന്ന സൂചന ഇതാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.