ETV Bharat / entertainment

കിയാരയുടെ നെറുകില്‍ സിദ്ധാര്‍ഥിന്‍റെ സ്‌നേഹ ചുംബനം ; വിവാഹ സത്കാര ചിത്രങ്ങള്‍ പുറത്ത്

സിദ്ധാര്‍ഥ്‌ - കിയാര വിവാഹ സത്കാരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് താര ദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

Sidharth Malhotra Kiara Advani wedding reception  sid kiara wedding reception pics  manish malhotra instagram  manish malhotra shares sid kiara reception pics  Sidharth Malhotra Kiara Advani latest pics  sid kaira latest pictures  Sidharth Malhotra Kiara Advani romantic pictures  Sidharth Malhotra locks Kiara Advani  SidKiara pics from Mumbai wedding reception  Manish designed and styled SidKiara  Manish designed and styled SidKiara for wedding  Manish shared love dripping images of SidKiara  SidKiara tied the knot in a dreamy wedding  Sidharth Malhotra Kiara Advani upcoming movies  SidKiara latest movies  സിദ്ധാര്‍ഥ്‌ കിയാര  കിയാരയുടെ നെറുകയില്‍ സിദ്ധാര്‍ഥിന്‍റെ സ്‌നേഹ  കിയാര  സിദ്ധാര്‍ഥ്‌  Sidharth Malhotra  Kiara Advani  സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി വിവാഹം
കിയാരയുടെ നെറുകയില്‍ സിദ്ധാര്‍ഥിന്‍റെ സ്‌നേഹ ചുംബനം
author img

By

Published : Feb 19, 2023, 5:46 PM IST

Sidharth Malhotra locks Kiara Advani : അടുത്തിടെയായിരുന്നു ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം. മുംബൈയില്‍ ഒരുക്കിയ വിവാഹ സത്‌കാരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളാണ് മുംബൈയില്‍ നടന്ന വിവാഹ സത്കാരത്തില്‍ സിദ്ധാര്‍ഥും കിയാരയും ധരിച്ചിരുന്നത്.

Manish designed and styled SidKiara for all wedding festivities: ചിത്രങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ വളരെ ആകര്‍ഷകമായൊരു കെമിസ്‌ട്രി കാണാനാകും. സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു അത്. ആദ്യ ചിത്രത്തില്‍ കിയാരയെ തന്‍റെ കൈകള്‍ക്കുള്ളിലാക്കി,നടിയുടെ നെറുകില്‍ ചുംബിക്കുന്ന സിദ്ധാര്‍ഥിനെയാണ് കാണാനാവുക.

ഇരുവരുടെയും വേഷങ്ങളുടെ ഫുള്‍ ലുക്ക് വ്യക്തമാക്കുന്നതാണ് മനീഷ് പങ്കുവച്ച രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രം. താരദമ്പതികളെ താന്‍ അഗാധമായി സ്‌നേഹിക്കുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് മനീഷ് കുറിച്ചു. സിദ്ധാര്‍ഥ്-കിയാര വിവാഹ വേഷങ്ങളുടെ സിസൈനിലും സ്‌റ്റൈലിലും തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുംബൈയില്‍ വിവാഹവിരുന്നിനൊരുങ്ങി സിദ്ധാര്‍ഥും കിയാരയും ; ക്ഷണക്കത്ത് ചോര്‍ന്നു

SidKiara tied the knot in a dreamy wedding: ഫെബ്രുവരി 7ന് രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് ഡല്‍ഹിയിലും മുംബൈയിലുമായി താര ദമ്പതികള്‍ വിവാഹ സത്കാരവും ഒരുക്കിയിരുന്നു. ഡല്‍ഹിയില്‍ സിദ്ധാര്‍ഥിന്‍റെ കുടുംബത്തിനായും മുംബൈയില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായാണ് സത്കാരം ഒരുക്കിയത്.

Sidharth Malhotra Kiara Advani upcoming movies: 'ഷേർഷാ' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കിയാരയും സിദ്ധാര്‍ഥും അടുക്കുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. ഒടുവില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. ഒടിടി റിലീസായെത്തിയ 'മിഷന്‍ മജ്‌നു'വിലാണ് സിദ്ധാര്‍ഥ് ഏറവും ഒടുവിലായി വേഷമിട്ടത്. വിക്കി കൗശലിനൊപ്പമുള്ള 'ഗോവിന്ദ നാം മേര' ആയിരുന്നു കിയാരയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. 'ഗോവിന്ദ നാം മേര'യും ഡയറക്‌ട് ഒടിടി റിലീസ് ആയിരുന്നു.

SidKiara latest movies: രോഹിത് ഷെട്ടിയുടെ 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്ന സീരീസാണ് സിദ്ധാര്‍ഥിന്‍റേതായി പുതുതായി വരാനിരിക്കുന്ന പ്രൊജക്‌ട്. അതേസമയം 'സത്യപ്രേം കീ കഥ'യാണ് കിയാരയുടെ പുതിയ പ്രൊജക്‌ട്‌. ജൂണ്‍ 29ന് ഇത് തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.