നിശ്ചയിച്ചിരുന്ന പോലെ സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്ന്' ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയില്ല. തീരുമാനിച്ചിരുന്ന സമയത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയാത്തതില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു സിദ്ധാര്‍ഥിന്‍റെ മാപ്പപേക്ഷ.
'പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം 'ജിന്ന്' എന്ന ചിത്രത്തിന്‍റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും.' -സിദ്ധാര്‍ഥ് ഭരതന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'ജിന്നി'ല്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകനായെത്തുന്നത്. ലാലപ്പന്‍ എന്ന മനുഷ്യന്‍റെ താളം തെറ്റിയ മനസ്സിന്‍റെ സഞ്ചാരമാണ് ചിത്രം വരച്ചു കാട്ടുന്നത്. സൗബിന്‍ ആണ് സിനിമയില്‍ ലാലപ്പനായി വേഷമിടുന്നത്. ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, ലിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അന്തരിച്ച മുതിര്‍ന്ന നടി കെപിഎസി ലളിതയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
രാജേഷ് ഗോപിനാഥന്‍റേതാണ് തിരക്കഥ. 'കലി' എന്ന സിനിമയ്‌ക്ക് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയാണ് സംഗീതം.
സ്‌ട്രേറ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. മൃദുല്‍ വി.നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോജീ ബിച്ചു, നദീം ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മാതാക്കള്‍.
Also Read: സൗബിന്‍ ഷാഹിറിന്‍റെ 'ജിന്ന്' വരുന്നു, സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്