ETV Bharat / entertainment

നടന്‍ ശക്തി കപൂറിന്‍റെ മകന്‍ സിദ്ധാന്ത്‌ ബെംഗളൂരുവില്‍ അറസ്‌റ്റില്‍ ; നിശ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍ - Siddhanth Kapoor movies

Shraddha Kapoor brother arrested : എം.ജി റോഡിലെ ഹോട്ടലില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു പാര്‍ട്ടി

Siddhanth Kapoor detained  Shraddha Kapoor brother arrested  Siddhanth Kapoor arrested for drug abuse  Siddhanth Kapoor movies  സിദ്ധാന്ത്‌ കപൂര്‍ അറസ്‌റ്റില്‍
ബോളിവുഡ്‌ നടിയുടെ സഹോദരന്‍ സിദ്ധാന്ത്‌ കപൂര്‍ അറസ്‌റ്റില്‍
author img

By

Published : Jun 13, 2022, 10:41 AM IST

Shraddha Kapoor brother arrested: ബോളിവുഡ് നടന്‍ ശക്തി കപൂറിന്‍റെ മകനും നടി ശ്രദ്ധ കപൂറിന്‍റെ സഹോദരനുമായ സിദ്ധാന്ത് ബെംഗളൂരുവില്‍ അറസ്റ്റില്‍. നിശ പാര്‍ട്ടിയില്‍ സിദ്ധാന്ത്‌ കപൂര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Siddhanth Kapoor arrested for drug abuse: എം.ജി റോഡിലെ ഹോട്ടലില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു പാര്‍ട്ടി .രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് പൊലീസ് റെയ്‌ഡ്‌ നടത്തുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയ 35 പേരുടെ സാമ്പിളുകള്‍ പൊലീസ്‌ പരിശോധനയ്‌ക്കയച്ചു.

ഇതില്‍ സിദ്ധാന്തിന്‍റേത് ഉള്‍പ്പടെ ആറുപേരുടെ പരിശോധനാഫലം പോസിറ്റീവാണ്. ഇവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വച്ചാണോ ഉപയോഗിച്ചത് എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Siddhanth Kapoor movies: 2020ൽ പുറത്തിറങ്ങിയ 'ബൗകാൽ' എന്ന വെബ് സീരീസിൽ ചിന്തു ദേധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു സിദ്ധാന്ത്‌. 'ഷൂട്ടൗട്ട് അറ്റ് വടല', 'അഗ്ലി', 'ഹസീന പാർക്കർ', 'ചെഹ്രെ' തുടങ്ങി നിരവധി ചിത്രങ്ങളിലും സിദ്ധാന്ത്‌ വേഷമിട്ടിരുന്നു. 'ഭാഗം ഭാഗ്', 'ചപ് ചുപ് കേ' 'ഭൂല്‍ ഭലയ്യ', 'ധോൾ' തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ നടന്‍ സുശാന്ത് സിംഗ്‌ രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ എന്‍സിബി കണ്ടെത്തിയ വാട്ട്‌സ്‌ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ 2020 സെപ്‌റ്റംബറില്‍ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ദീപിക പദുകോണ്‍ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.