ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പേപ്പട്ടി'. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവഹിക്കുന്നതും സലീം ബാബയാണ്. ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Shiva Damodhar starrer Peppatty Teaser out).
മികച്ച ആക്ഷൻ സ്വീക്വൻസുകൾ ചിത്രത്തിൽ ഉടനീളമുണ്ടാകുമെന്ന സൂചനയുമായാണ് ടീസർ എത്തിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടീസറും കയ്യടി നേടുകയാണ്.
- " class="align-text-top noRightClick twitterSection" data="">
സിൽവർ സ്‌കൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കുര്യാക്കോസ് കാക്കനാടാണ് 'പേപ്പട്ടി' നിർമിക്കുന്നത്. സുധീർ കരമന, സുനിൽ സുഖദ, സ്‌ഫടികം ജോർജ്, ബാലാജി, ജയൻ ചേർത്തല എന്നിവർക്കൊപ്പം അന്തരിച്ച പ്രശസ്‌ത സംവിധായകൻ സിദ്ദിഖും 'പേപ്പട്ടി'യിൽ നിർണായക വേഷത്തിലുണ്ട്.
ഡോ. രജിത് കുമാർ, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്, നേഹ സക്‌സേന കാർത്തിക ലക്ഷ്‌മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: ദൃശ്യ വിസ്‌മയം തീര്‍ക്കാന്‍ പേപ്പട്ടി ; സെക്കന്‍ഡ് ലുക്ക് പുറത്ത്
സാലി മൊയ്‌തീനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷൈലേഷ് തിരു എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിനായി തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീമൂലനഗരം പൊന്നനാണ്. സന്തോഷ് കോടനാട്, ആന്‍റണി പോൾ എന്നിവരുടെ വരികൾക്ക് അൻവർ അമൻ, അജയ് ജോസഫ് എന്നിവരാണ് സംഗീതം പകരുന്നത്. പശ്‌ചാത്തല സംഗീതം ഒരുക്കുന്നത് തശിയാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ജോസ് വരാപ്പുഴ, കല - ഗാൽട്ടൺ പീറ്റർ, മേക്കപ്പ് - സുധാകരൻ ടി വി, കോസ്റ്റ്യൂംസ് - കുക്കു ജീവൻ, സ്റ്റിൽസ് - ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്‌ടർ - വിനയ് വർഗീസ്, ശരത് കുമാർ, സൗണ്ട് ഡിസൈൻ - ശേഖർ ചെന്നൈ, ഡിടിഎസ് - അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സോമൻ പെരിന്തൽമണ്ണ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ആക്ഷൻ ഡയറക്‌ടർ സലീം ബാബയുടെ സംവിധാനം, 'പേപ്പട്ടി' തിയേറ്ററുകളിലേക്ക്