Bermuda teaser: ഷെയ്‌ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടും, ഷെയ്‌ന്‍ നിഗമും ഒരു കൂട്ടം പൂച്ചകളും ഒക്കെയായി വളരെ രസകരമായ ഫ്രെയിമുകളുള്ള ടീസറാണ് ഇറങ്ങിയത്.
- ' class='align-text-top noRightClick twitterSection' data=''>
കോമഡി ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഓഗസ്‌റ്റ് 19നാകും സിനിമ തിയേറ്ററുകളിലെത്തുക. നേരത്തെ ജൂലൈ 29ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
കശ്‌മീരി നടി ഷെയ്‌ലീ കൃഷ്‌ണ ആണ് നായിക. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, മണിയന്‍പിള്ള രാജു, നൂറിന്‍ ഷെരീഫ്, ദിനേഷ് പണിക്കര്‍, സാജന്‍ സുദര്‍ശന്‍, കോട്ടയം നസീര്‍, നന്ദു, ശ്രീകാന്ത് മുരളി, ഗൗരി നന്ദ, നിരഞ്‌ജന അനൂപ്, ഷൈനി സാറ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നവാഗതനായ കൃഷ്‌ണദാസ് പങ്കിയാണ് സിനിമയുടെ രചന. ഷെല്ലി കാലിസ്‌റ്റ് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കും. ഷെല്ലി കാലിസ്‌റ്റ് മണിരത്‌ന ത്തിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണ്‍ ആണ് സംഗീതം. സമീറ സനീഷ് വസ്‌ത്രാലങ്കാരവും അമല്‍ ചന്ദ്രന്‍ ചമയവും നിര്‍വഹിക്കും. പ്രസന്ന സുജിത്ത് ആണ് നൃത്ത സംവിധാനം.