Shane Nigam against youtubers: സോഷ്യല്‍ മീഡിയയിലൂടെ സിനിമ നിരൂപണം ചെയ്യുന്നവര്‍ക്കെതിരെ നടന്‍ ഷെയ്‌ന്‍ നിഗം. ഷെയ്‌നിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബര്‍മുഡ'. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വ്യാജ സിനിമ നിരൂപണത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു ഷെയ്‌ന്‍.
Shane Nigam against fake film reviews: യൂട്യൂബിലെ വ്യാജ നിരൂപണങ്ങള്‍ നല്ല സിനിമകളെ കൊല്ലുകയാണെന്നാണ് ഷെയ്‌ന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. 'ഞാന്‍ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായില്ലേ? പൈസയ്‌ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇത് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്‌കരിക്കുക', ഷെയ്‌ന്‍ നിഗം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Shane Nigam says Boycott fake movie reviews: 'റിവ്യൂ എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോ ചാനലിലൂടെ തന്‍റെ സിനിമകളെ നിരന്തരം ടാര്‍ഗറ്റ് ചെയ്യുകയാണ്. കുറച്ച് പേരെ ടാര്‍ഗറ്റ് ചെയ്യുന്നൊരു ക്വട്ടേഷനാണ് ഇത്. റിവ്യൂ ചെയ്യുന്നവര്‍ക്ക് ഫണ്ട് കൊടുക്കണമെന്ന നില വന്നിരിക്കുകയാണ്. 'ഭൂതകാലം' ഉള്‍പ്പടെയുള്ള തന്‍റെ നല്ല സിനിമകളെ കീറിമുറിച്ച് റിവ്യൂ ഇട്ടവരെ ബഹിഷ്‌കരിക്കണം'- അടുത്തിടെ വന്ന അഭിമുഖങ്ങളിലായി ഷെയ്‌ന്‍ പറഞ്ഞ വാക്കുകളാണിവ.
Shane reacts on Ullasam negative reviews: അടുത്തിടെ റിലീസായ ഷെയ്‌നിന്‍റെ മറ്റൊരു ചിത്രമാണ് 'ഉല്ലാസം'. 'ഉല്ലാസം' സിനിമ മോശമാണെന്ന് ചില വ്‌ളോഗര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പെട്ട ഷെയ്‌ന്‍ പരാതിയുമായി രംഗത്തെത്തി. സിനിമ എന്തെന്ന് പഠിക്കാതെയും ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് ചിലര്‍ സിനിമ നിരൂപണം ചെയ്യുന്നതെന്നും ഷെയ്‌ന്‍ പ്രതികരിച്ചിരുന്നു. പൈസ കൊടുത്തുകഴിഞ്ഞാല്‍ മോശം പറഞ്ഞവര്‍ തന്നെ പിന്നീട് ഈ സിനിമയെ കുറിച്ച് നല്ലതു പറയുമെന്നും ഷെയ്‌ന്‍ പറഞ്ഞു.
Bermuda release: ഷെയ്‌ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്‌ത 'ബര്‍മുഡ' ഓഗസ്‌റ്റ് 19നാണ് തിയേറ്ററുകളിലെത്തുക. സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. ഷെയ്‌ന്‍, വിനയ് ഫോര്‍ട്ട് എന്നിവരെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍ തുടങ്ങിയവരും ബര്‍മുഡയില്‍ സുപ്രധാന വേഷത്തിലുണ്ട്.
കോമഡി ഡ്രാമ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‌ന്‍ അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്‌പെക്‌ടര്‍ ജോഷ്വ ആയി വിനയ് ഫോര്‍ട്ടും വേഷമിടുന്നു. ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നിടത്താണ് സിനിമയുടെ കഥാവികാസം.
കൃഷ്‌ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ രചന. അഴകപ്പന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ ആണ് സംഗീതം. എന്‍.എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സമീറ സനീഷ് വസ്‌ത്രാലങ്കാരവും അമല്‍ ചന്ദ്രന്‍ മേക്കപ്പും നിര്‍വഹിച്ചു.
Shane Nigam latest movies: 'വേല' ആണ് ഷെയ്‌നിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. 'വേല'യില്‍ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഇതാദ്യമായാണ് ഷെയ്‌ന്‍ പൊലീസ് വേഷത്തിലെത്തുന്നത്. നവാഗതനായ സഹാസ് ആണ് 'വേല'യുടെ സംവിധാനം നിര്‍വഹിക്കുക.
Also Read: ആലാപനം മോഹൻലാല്‍, ബർമുഡയിലെ "ചോദ്യചിഹ്നം പോലെ" സ്‌റ്റുഡിയോ കട്ട് പുറത്ത്...