Shamna Kasim wedding: നടി ഷംന കാസിം വിവാഹിതയായി. ബിസിനസ് കണ്‍സല്‍ട്ടന്‍റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ദുബായില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിനിമ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് വിരുന്നൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി മീര നന്ദനും ദുബായിലെ പ്രമുഖ വ്യവസായികളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
- " class="align-text-top noRightClick twitterSection" data="
">
Shamna Kasim engagement pictures: കണ്ണൂര്‍ സ്വദേശിനിയാണ് ഷംന. ഷാനിദിന്‍റെ സ്വദേശം മലപ്പുറമാണ്. മലപ്പുറമാണ് ഷാനിദിന്‍റെ സ്വദേശമെങ്കിലും ദുബായിലാണ് സ്ഥിര താമസം. നേരത്തെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഷംന തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്‌ക്ക് കടക്കുന്നു, ഇപ്രകാരമാണ് ഷംന വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അടുത്തിടെ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Shamna Kasim about her love: ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷംനയും ഷാനിദും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്‌പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്‌ടം തോന്നിയെന്നും അങ്ങനെ വീട്ടില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നുവെന്നും ഷംന പറഞ്ഞു. "എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോള്‍ മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേയ്‌ക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. മമ്മിയില്ലാതെ താന്‍ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്‌ക്ക് ഏറെ ഇഷ്‌ടം", ഷംന പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
Shamna Kasim career: റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ശ്രദ്ധേയയാകുന്നത്. 2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞു പോലൊരു പെണ്‍കുട്ടി' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ശ്രീ മഹാലക്ഷ്‌മി എന്ന തെലുഗു ചിത്രത്തിലൂടെ അന്യ ഭാഷയിലും സ്ഥാനം ഉറപ്പിച്ചു. 'മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്' എന്ന സിനിമയിലൂടെ തമിഴകത്തും സജീവമായി.
- " class="align-text-top noRightClick twitterSection" data="
">
Shamna Kasim latest movies: മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ എന്നീ സിനിമകളില്‍ സജീവമാണ് താരം. മലയാള ചിത്രം 'ഇഷ്‌ക്കി'ന്‍റെ തമിഴ് റീമേക്ക്, തെലുഗുവില്‍ 'അസ്ലം' എന്നീ രണ്ട് ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. 'ജോസഫ്' സിനിമയുടെ തമിഴ് റീമേക്കായ 'വിസിത്തിരനി'ലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. പൂര്‍ണ എന്ന പേരിലാണ് ഷംന മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ അറിയപ്പെടുന്നത്.
Also Read: പുതിയ അധ്യായത്തിലേക്ക് കടന്ന് ഷംന കാസിം; പ്രിയ വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം