അമ്മ ആകാനൊരുങ്ങി നടി ഷംന കാസിം. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വലിയ ആഘോഷത്തോടെയാണ് ഈ വാര്‍ത്ത കുടുംബാംഗങ്ങള്‍ ഏറ്റെടുത്തതെന്ന് നടി പറയുന്നു.
ഇത് ഏറെ സ്‌പെഷ്യലായ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് ഷംന സംസാരിച്ച് തുടങ്ങിയത്. 'യൂട്യൂബ് ചാനലിലൂടെ ഈ സന്തോഷം പങ്കിടണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി. ഞാനൊരു അമ്മയാവാന്‍ പോവുകയാണ്.
എന്‍റെ മമ്മി വീണ്ടും ഗ്രാന്‍ഡ്‌മ ആവാന്‍ പോവുന്നു. എന്‍റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്‌പ ആവാന്‍ പോവുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇരുന്നാണ് ഷംന ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്'-ഷംന കാസിം പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
തന്‍റെ കുടുംബാംഗങ്ങളെയും ഷംന വീഡിയോയില്‍ പരിചയപ്പെടുത്തുണ്ട്. കുഞ്ഞ് ആണ്‍ കുട്ടിയോ പെണ്‍കുട്ടിയോ എന്ന് ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോക്കൊടുവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഷംന കേക്കും മുറിക്കുന്നുണ്ട്. മോം റ്റു ബി എന്നാണ് കേക്കില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം. ദുബൈയില്‍ വച്ചായിരുന്നു വിവാഹം.
കണ്ണൂര്‍ സ്വദേശിയായ ഷംന ഡാന്‍സ് വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. 'മഞ്ഞു പോലൊരു പെണ്‍കുട്ടി'യായിരുന്നു ഷംനയുടെ അരങ്ങേറ്റ ചിത്രം. നിലവില്‍ മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം.
Also Read: നടി ഷംന കാസിം വിവാഹിതയായി; വീഡിയോ വൈറല്‍