ദുല്‍ഖര്‍ സല്‍മാന്‍ Dulquer Salmaan നായകനായെത്തുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ King of Kotha ഡബ്ബിങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍ Shammy Thilakan. സോഷ്യല്‍ മീഡിയയിലൂടെ രസകരമായ കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നത്.
'ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്...! എന്‍റെ മകൻ്റെ സാമ്രാജ്യം...! ഇവിടെ അവന്‍ പറയുമ്പോൾ രാത്രി...! അവന്‍ പറയുമ്പോൾ പകൽ...! പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവന്‍ ഇത് പടുത്തുയർത്തി...! പട്ടാഭിഷേകത്തിനുള്ള മിനുക്കു പണികൾ അണിയറയിൽ നടക്കുന്നു...! രാജപിതാവിന്‍റെ അഭിഷേക കർമ്മം ഇന്നലെയോടെ പൂർത്തിയായി...! #കൊത്തയുടെ രാജാവ് വരുന്നു...! രാജകീയമായി..!' -ഇപ്രകാരമാണ് ഷമ്മി തിലകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സ്‌റ്റുഡിയോയില്‍ ഡബ്ബിങ് ചെയ്യുന്നതിനിടെയുള്ള ഒരു ചിത്രവും ഷമ്മി തിലകന്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റ് പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റ് വൈറലായി. 'കിംഗ് ഓഫ് കൊത്ത'യില്‍ ദുല്‍ഖറിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ഷമ്മി തിലകന്‍ എത്തുന്നത് എന്നാണ് നടന്‍റെ പോസ്‌റ്റില്‍ നിന്നും വ്യക്തമാകുന്നത്.
കുറിപ്പില്‍ രാജപിതാവ് എന്നാണ് ഷമ്മി തിലകന്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. അതുപോലെ കൊത്ത തന്‍റെ മകന്‍റെ സാമ്രാജ്യമെന്നും ഷമ്മി തിലകന്‍ കുറിപ്പില്‍ പറയുന്നുണ്ട്. സിനിമയില്‍ കൊത്ത രവി എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകന്‍ അവതരിപ്പിക്കുക.
അടുത്തിടെയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ടീസര്‍ റിലീസ് ചെയ്‌തത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഗംഭീര ഗെറ്റപ്പും മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു ടീസറിന്‍റെ മുഖ്യ ആകര്‍ഷണം.
'ഇത് ഗാന്ധി ഗ്രാമം അല്ല കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി' - എന്നിങ്ങനെയുള്ള ദുല്‍ഖറിന്‍റെ ക്ലാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക.
പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തുക. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' പറയുന്നത് എന്നാണ് സൂചന. ബിഗ് ബജറ്റിലായി ഒരുങ്ങുന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അതേസമയം 'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും ചിത്രത്തില്‍ എത്തുന്നുണ്ട്. 'കിംഗ് ഓഫ് കൊത്ത'യിൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് ഷബീര്‍ അവതരിപ്പിക്കുക. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും എത്തുന്നു.
താര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിക്കുന്നത്. മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. ചെമ്പൻ വിനോദ് രഞ്ജിത്ത് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും. ടോമിയായി ഗോകുൽ സുരേഷും മാലതിയായി ശാന്തി കൃഷ്‌ണയും, ജിനുവായി വടചെന്നൈ ശരണും, റിതുവായി അനിഖ സുരേന്ദ്രനും വേഷമിടുന്നു.
ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. സീ സ്‌റ്റുഡിയോസും വേഫേറർ ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം, രാജശേഖർ- സംഘട്ടനം. അഭിലാഷ് എൻ ചന്ദ്രൻ ആണ് തിരക്കഥ.
കൊറിയോഗ്രാഫി - ഷെറീഫ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, മ്യൂസിക് - സോണി മ്യൂസിക്, പിആർ പ്രതീഷ് ശേഖർ.
Also Read: 'ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി' ; 'കിങ് ഓഫ് കൊത്ത'യുടെ ടീസര്‍ പുറത്ത്