ETV Bharat / entertainment

'യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്'; എലോണ്‍ ടീസറില്‍ സര്‍പ്രൈസായി പൃഥ്വിരാജും - എലോണ്‍ ടീസര്‍

Alone teaser: മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എലോണ്‍ ടീസര്‍ റിലീസ്‌ ചെയ്‌തു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ടീസര്‍ പുറത്തുവിട്ടത്. മൂന്ന് മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ഇതിനോടകം തന്നെ ടീസര്‍ കണ്ടു കഴിഞ്ഞു.

Alone teaser  Shaji Kailas Mohanlal  Shaji Kailas  Mohanlal  Alone  സര്‍പ്രൈസായി പൃഥ്വിരാജും  എലോണ്‍  യഥാര്‍ഥ നായകന്‍മാര്‍ എല്ലായിപ്പോഴും തനിച്ചാണ്  Once again Shaji Kailas Mohanlal  Prithviraj in Alone  Alone tagline  മോഹന്‍ലാല്‍
ജെനീവയില്‍ നിന്നും യാതൊരു അറിയിപ്പുമില്ലാതെ കാളിദാസന്‍ എത്തി; സര്‍പ്രൈസായി പൃഥ്വിരാജും
author img

By

Published : Oct 21, 2022, 3:09 PM IST

Alone teaser: മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മോണ്‍സ്‌റ്റര്‍' ഇന്ന് തിയേറ്ററുകളിലെത്തിയപ്പോള്‍ താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന 'എലോണ്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് 'എലോണ്‍' ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

Alone tagline: 'യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്' എന്ന ടാഗ്‌ലൈനോടു കൂടിയുള്ളതാണ് ടീസര്‍. 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ മാത്രമാണ് കാണാനാവുക. കാളിദാസ്‌ എന്ന കഥാപാത്രത്തെയാകും സിനിമയില്‍ താരം അവതരിപ്പിക്കുക. സമീപകാല ചിത്രങ്ങളില്‍ നിന്നും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂപ്പര്‍താരം പ്രത്യക്ഷപ്പെടുക.

ഇതോടെ ചിത്രത്തില്‍ ഏക കഥാപാത്രമായി മോഹന്‍ലാല്‍ മാത്രമാണ് എത്തുന്നതെന്നാണ് സൂചന. എന്നാല്‍ ടീസറില്‍ ശബ്‌ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ്‌ നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്‌ താനെന്ന് മോഹന്‍ലാലിന്‍റെ കഥാപാത്രം മറുപടി പറയുന്നതും ടീസറില്‍ കാണാം.

Prithviraj in Alone: ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് 'എലോണി'ന്‍റെ നിര്‍മാണം. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. ഡോണ്‍ മാക്‌സ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

Once again Shaji Kailas Mohanlal: 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'എലോണി'നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ്‌ ചില്ലീസി'ന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്.

Also Read: 'ഏറെ സൂക്ഷിച്ച് ചെയ്യേണ്ട രംഗങ്ങളാണത്' ; മോണ്‍സ്‌റ്റര്‍ വിശേഷങ്ങളുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.