ETV Bharat / entertainment

Rashmika Mandanna| ബോളിവുഡില്‍ ചുവടുറപ്പിക്കാൻ രശ്‌മിക മന്ദാന; ഷാഹിദ് കപൂറിന്‍റെ നായികയായി പുതിയ ചിത്രം - രശ്‌മിക മന്ദാന ബോളിവുഡില്‍

രൺബീർ കപൂർ നായകനാകുന്ന 'അനിമൽ' ആണ് രശ്‌മിക വേഷമിടുന്ന മറ്റൊരു ബോളിവുഡ് ചിത്രം.

ബോളിവുഡില്‍ ചുവടുറപ്പിക്കാൻ രശ്‌മിക മന്ദാന  ഷാഹിദ് കപൂറിന്‍റെ നായികയായി രശ്‌മിക മന്ദാന  രശ്‌മിക മന്ദാന  ഷാഹിദ് കപൂർ  Rashmika Mandanna  Shahid Kapoor Rashmika Mandanna new movie  Shahid Kapoor Rashmika Mandanna  Shahid Kapoor Rashmika Mandanna movie  Shahid Kapoor  Main Aaoonga UP Bihar Lootne  മെം ആവൂംഗ യുപി ബിഹാർ ലൂട്ട്‌നെ  ഷാഹിദ് കപൂർ ഇരട്ട വേഷത്തില്‍  ഷാഹിദ് കപൂറിന്‍റെ നായികയായി രശ്‌മിക മന്ദാന  രശ്‌മിക മന്ദാന ബോളിവുഡില്‍  Rashmika Mandanna in Bollywood
ബോളിവുഡില്‍ ചുവടുറപ്പിക്കാൻ രശ്‌മിക മന്ദാന; ഷാഹിദ് കപൂറിന്‍റെ നായികയായി പുതിയ ചിത്രം
author img

By

Published : Jul 3, 2023, 2:25 PM IST

ഹൈദരാബാദ്: ബോളിവുഡ് നടൻ ഷാഹിദ് കപൂർ (Shahid Kapoor) നായകനായി പുതിയ ചിത്രം വരുന്നു. സംവിധായകൻ അനീസ് ബസ്‌മി (Anees Bazmee) ഒരുക്കുന്ന ചിത്രത്തില്‍ പ്രശസ്‌ത തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയാണ് (Rashmika Mandanna) നായിക. 'മെം ആവൂംഗ യുപി, ബിഹാർ ലൂട്ട്‌നെ' (Main Aaoonga UP, Bihar Lootne) എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു കോമഡി - റൊമാന്‍റിക് ഡ്രാമയായാണ് അണിയിച്ചൊരുക്കുന്നത്.

ചിത്രത്തില്‍ ഷാഹിദ് ഇരട്ട വേഷത്തില്‍ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്‌ത 'ഫാർസി ആൻഡ് ബ്ലഡി ഡാഡി'യുടെ (Farzi and Bloody Daddy) റിലീസിന് ശേഷം ഷാഹിദ് കപൂർ നായകനാകുന്ന ചിത്രമാണിത്. ഷാഹിദിന്‍റെയും രശ്‌മികയുടെയും ഈ റൊമാന്‍റിക് - കോമഡി ഡ്രാമ ഓഗസ്റ്റ് ആദ്യവാരം മുംബൈയിൽ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സംവിധായകൻ അനീസ് ബസ്‌മി, ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ മനു ആനന്ദ്, പ്രൊഡക്ഷൻ ഡിസൈനർ രജത് പൊദ്ദാർ എന്നിവരടങ്ങിയ സംഘം ലൊക്കേഷനുകൾ തേടി ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ യാത്ര നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മുംബൈയിൽ നടക്കുന്ന ആദ്യ ഷെഡ്യൂളിൽ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുമെന്നുമാണ് വിവരം.

മുംബൈയിലെ 21 ദിവസത്തെ ചിത്രീകരണത്തിന് ശേഷം രാജസ്ഥാനിലാകും അടുത്ത ഷൂട്ടിങ് ഷെഡ്യൂൾ ആരംഭിക്കുക. സെപ്റ്റംബർ പകുതിയോടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കാനും ഒക്‌ടോബറിൽ സിനിമയുടെ ഒരു ഭാഗം പൂർത്തിയാക്കാനുമാണ് സംവിധായകൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. ദിൽ രാജുവും ഏക്താ കപൂറും ചേർന്നാണ് 'മെം ആവൂംഗ യുപി, ബിഹാർ ലൂട്ട്‌നെ' നിർമിക്കുന്നത്.

അതേസമയം 'ആൻ ഇംപോസിബിൾ ലവ് സ്റ്റോറി'യാണ് (An Impossible Love Story) അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ഷാഹിദ് ചിത്രം. അമിത് ജോഷിയും ആരാധന സാഹയും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കൃതി സനോണാണ് (Kriti Sanon) നായികയായി എത്തുന്നത്. ഡിസംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

മറുവശത്ത്, രൺബീർ കപൂർ (Ranbir Kapoor) നായകനാകുന്ന 'അനിമൽ' (Animal) എന്ന ചിത്രത്തിലാണ് രശ്‌മിക വേഷമിടുന്നത്. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. തുടർച്ചയായുള്ള ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമ ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തുകയാണ് രശ്‌മിക മന്ദാന. അതേസമയം അല്ലു അർജുന് (Allu Arjun) ഒപ്പമുള്ള 'പുഷ്‌പ 2: ദി റൂൾ' (Pushpa 2 : The Rule) എന്ന ചിത്രമാണ് തെന്നിന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന താരത്തിന്‍റെ മറ്റൊരു ചിത്രം.

2021 ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസ്" എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ: ദി റൂൾ'. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും (Fahadh Fazil) പ്രതിനായക വേഷത്തില്‍ ഉണ്ട്. അഴിമതിക്കാരനായ ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സിനിമയിൽ ഫഹദ് എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്‌ത സുകുമാർ (Sukumar) തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

READ ALSO: 'അനിമൽ' ഷൂട്ട് പൂർത്തിയാക്കി രശ്‌മിക മന്ദാന; വലിയ ശൂന്യത അനുഭവപ്പെടുന്നതായി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.