ഷാരൂഖ് ഖാന്‍- ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ബോളിവുഡ് ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രമാണ് പഠാന്‍. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 50 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമിൽ അധിക രംഗങ്ങളോടെയോടെ ആമസോണ്‍ പ്രൈം വീഡിയോയില്‍ പഠാന്‍ സ്‌ട്രീമിംഗ് നടത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിന്‍റെ സോഷ്യൽ മീഡിയ പേജിൽ ഷാരൂഖ് ഖാന്‍റെ ഒരു വീഡിയോ മാർച്ച് 23ന് പോസ്‌റ്റ് ചെയ്‌തിരുന്നു. സ്‌ട്രീമിംഗ് വിജയകരമായി മുന്നേറുമ്പോള്‍, 'പഠാനെ' കുറിച്ചുള്ള ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ഒരു വൈറൽ വീഡിയോയിലൂടെ ജനപ്രിയയായ ഒരു സ്‌ത്രീയെ 'ജൂമെ ജോ പഠാന്‍' എന്ന ഗാനത്തില്‍ അവതരിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചുവെന്നും അതില്‍ ദീപികയ്‌ക്ക് പ്രശ്‌നമില്ലെന്നും ഒരു ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് മറുപടി നല്‍കി. 'ജൂമെ ജോ പഠാന്' ഹുക്ക് ചുവടുകൾ വയ്‌ക്കുന്ന പ്രായമായ സ്ത്രീയുടെ വൈറൽ വീഡിയോയോട് ഷാരൂഖ് ഖാന്‍ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം. 'ഇത് ശരിക്കും ഹൃദ്യവും മനോഹരവുമാണ്. ഇത് ചെയ്‌തതിന് വളരെ നന്ദി മീനാ ജി. നിങ്ങൾ നൃത്തം ചെയ്യുന്നത് ഞാൻ മുമ്പ് കണ്ടിരുന്നെങ്കിൽ ഞങ്ങൾ ദീപികയോട് അത് ചെയ്യരുതെന്നും നിങ്ങളോട് അത് ചെയ്യണമെന്നും ആവശ്യപ്പെടുമായിരുന്നു. ദീപികയും അത് കാര്യമാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.' - പ്രായമായ സ്‌ത്രീയുടെ നൃത്തച്ചുവടുകള്‍ കണ്ട് ഷാരൂഖ് പറഞ്ഞു.
പഠാനിൽ ഇതുവരെ ചെയ്യാത്ത ഒരു കാര്യത്തെ കുറിച്ച് ഷാരൂഖിനോട് ആരാധകന്‍ ചോദിച്ചു. 'ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ ഒരിക്കലും ചെയ്യാത്ത മുടി ഷാംപൂ ചെയ്യുക.' -ഷാരൂഖ് മറുപടി പറഞ്ഞു. തുടർന്ന് സൂപ്പർ താരത്തിന്‍റെ പഠാൻ ലുക്കിന്‍റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ചിത്രങ്ങൾ ആരാധകന്‍ കാണിച്ചു. ഇതിനുള്ള ഷാരൂഖിന്‍റെ മറുപടിയും രസകരമാണ്. 'അവൻ എന്നേക്കാൾ സുന്ദരനാണ്. പഠാൻ രണ്ടാം ഭാഗത്തില്‍, ഞാൻ ഇതുപോലെ ആകാൻ ശ്രമിക്കാം.' -ഷാരൂഖ് പറഞ്ഞു.
പഠാനിലെ തന്‍റെ പ്രിയപ്പെട്ട ആക്ഷൻ സീക്വൻസിനെ കുറിച്ച് ചോദിച്ചപ്പോൾ, 'ശീതീകരിച്ച ഐസ് തടാകത്തിൽ ഒരു സീക്വൻസ് ഉണ്ട്, പക്ഷേ മോട്ടോർ സൈക്കിളുകളിലും സ്കേറ്റുകളിലും ഇത് വളരെ രസകരമാണ്.' -എന്നാണ് ഷാരൂഖ് മറുപടി നല്‍കിയത്.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രമാണ് പഠാൻ. സിദ്ധാർത്ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമ്മിച്ചത്. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ഭാഗമാണിത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു പഠാന്‍. 2018ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു പഠാന് മുമ്പ് ഷാരൂഖിന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25നായിരുന്നു പഠാന്‍ തിയേറ്ററുകളില്‍ എത്തിയത്. ഹിന്ദിക്ക് പുറമെ തമിഴിലും തെലുഗുവിലും ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്കൊപ്പമാണ് ചിത്രം പുറത്തിറങ്ങിയത്.