മുംബൈ : ബോളിവുഡ് താരം ഷാറൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാറൂഖിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്‌തു. ‘ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ ഷാറൂഖ് വേഗം സുഖം പ്രാപിക്കട്ടെ’ എന്നാണ് മമത ബാനർജി ട്വിറ്ററിൽ കുറിച്ചത്.
ആരാധകരും താരത്തിന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അറ്റ്‌ലി ചിത്രം ജവാന്‍റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഷാറൂഖ് ഖാന്‍. ചിത്രത്തിന്‍റെ ടീസർ വെള്ളിയാഴ്‌ച പുറത്തിറക്കിയിരുന്നു. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ശനിയാഴ്ച നടന്മാരായ കാർത്തിക് ആര്യനും അക്ഷയ് കുമാറിനും ഞായറാഴ്‌ച കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.