Pathaan breaking all box office records: ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍റെ 'പഠാന്‍'. വരും ദിവസങ്ങളില്‍ ചിത്രം 1,000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുകൂട്ടല്‍. അതേസമയം 'പഠാന്‍റെ' ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍ 900 കോടിയിലേക്ക് അടുക്കുന്നതായി യാഷ് രാജ് ഫിലിം പ്രൊഡക്ഷന്‍ അറിയിച്ചു.
Pathaan gross collection: 'വിദേശ വിപണിയില്‍ നിന്നും 337 കോടി രൂപ നേടി 888 കോടി രൂപയുടെ കലക്ഷനാണ് വെള്ളിയാഴ്‌ച വരെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം നേടിയ ഹിന്ദി ചിത്രമായി 'പഠാന്‍' മാറിയെന്നും യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്‌തു. ഒരു ബോളിവുഡ് സിനിമയെ സംബന്ധിച്ചിടത്തോളം 888 കോടി എന്നത് വലിയ നേട്ടമാണ്.
Pathaan box office collection: 551 കോടി രൂപയാണ് 'പഠാന്‍റെ' ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ് ഓഫിസ് കലക്ഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാഴാഴ്‌ചത്തെ (ഫെബ്രുവരി 9) കലക്ഷനേക്കാള്‍ ഒരു കോടി രൂപ കുറവായിരുന്നു വെള്ളിയാഴ്‌ചത്തെ കലക്ഷന്‍. കഴിഞ്ഞ ദിവസം (ഫെബ്രുവരി 10) അഞ്ച് കോടിയിലധികം ചിത്രം നേടിയിരുന്നു. ഇതോടെ 462.32 കോടി രൂപയാണ് 'പഠാന്‍റെ' ഡൊമസ്‌റ്റിക് കലക്ഷന്‍.
Pathaan to enter 1000 crore soon: 900 കോടി ക്ലബ്ബിന് അരികെയെത്തിയ 'പഠാന്‍' വരും ദിവസങ്ങളില്‍ 1000 കോടിയും കടക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. കാര്‍ത്തിക് ആര്യന്‍ ചിത്രം 'ഷേഹ്‌സാദ', ഹോളിവുഡ് ചിത്രം 'ദി ആന്‍റ് മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വാണ്ടുംമാനിയ' എന്നീ ചിത്രങ്ങള്‍ അടുത്ത ആഴ്‌ച റിലീസിനെത്തും വരെ ഷാരൂഖ് ഖാന്‍റെ 'പഠാന്' ബോക്‌സ് ഓഫിസില്‍ എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.
-
Celebrations continue as #Pathaan rules over theatres and hearts ❤️💥 Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
— Yash Raj Films (@yrf) February 10, 2023 " class="align-text-top noRightClick twitterSection" data="
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/v2jFski2Nf
">Celebrations continue as #Pathaan rules over theatres and hearts ❤️💥 Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
— Yash Raj Films (@yrf) February 10, 2023
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/v2jFski2NfCelebrations continue as #Pathaan rules over theatres and hearts ❤️💥 Book your tickets now! https://t.co/SD17p6x9HI | https://t.co/VkhFng6vBj
— Yash Raj Films (@yrf) February 10, 2023
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/v2jFski2Nf
Salman Khan guest role in Pathaan: ദീപിക പദുകോണ്‍ നായികയായെത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് പ്രതിനായകനായെത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Sidharth Anand about Bollywood Boycott: പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ഥ് ആനന്ദ് ബോളിവുഡിലെ ബഹിഷ്‌കരണ ആഹ്വാനങ്ങളോട് പ്രതികരിച്ചിരുന്നു. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ അരോചകമാണെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. 'സത്യമായും ഇത് അരോചകമാണ്. കാരണം ഇതിന് അടിസ്ഥാനമില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇവിടെ ആക്ഷേപകരമായി ഒന്നുമില്ല' - സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.
Also Read: 'ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി'; ലോക്‌സഭയില്‍ പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി
Sidharth Anand about Pathaan success: 'പഠാന്‍റെ' വിജയത്തിലും സിദ്ധാര്‍ഥ് പ്രതികരിച്ചിരുന്നു. 'പഠാന്‍' പോലെയുള്ള സിനിമകള്‍ സൃഷ്‌ടിക്കാന്‍ മുമ്പത്തേക്കാള്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം അക്കങ്ങള്‍ പ്രധാനമാണെന്നും, ഇത് എല്ലാ കഠിനാധ്വാനത്തിന്‍റെയും സാധൂകരണമാണെന്നും എന്നാല്‍ സംവിധാനം ഒരു ടീം ഗെയിം കൂടിയാണെന്നും സിദ്ധാര്‍ഥ് ആനന്ദ് വ്യക്തമാക്കി.
Narendra Modi praises Pathaan success: 'പഠാനെ' പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ശ്രീനഗറിലെ ഐനോക്‌സ് റോം മുന്‍ഷി ബാഗില്‍ നടന്ന 'പഠാന്‍' ഷോകള്‍ ഹൗസ്‌ഫുള്‍ ആയതിനെ തുടര്‍ന്നായിരുന്നു 'പഠാനെ' പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി എന്നായിരുന്നു ഷാരൂഖ് ഖാന്‍ ചിത്രത്തെ കുറിച്ച് നരേന്ദ്ര മോദി പറഞ്ഞത്.