Deepika Padukone turns 37: പിറന്നാള്‍ നിറവില്‍ ദീപിക പദുക്കോണ്‍. ബോളിവുഡ് സൂപ്പര്‍ താരവും ഫാഷന്‍ ഐക്കണുമായ ദീപിക പദുക്കോണിന്‍റെ 37ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളും സര്‍പ്രൈസുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Deepika Padukone birthday: താരത്തിന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു പിറന്നാള്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ദീപികയുടെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരു അഭിനേത്രി എന്ന നിലയിലുള്ള നടിയുടെ പരിണാമം കാണുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
Shah Rukh Khan birthday post to Deepika Padukone: ട്വീറ്ററിലൂടെയായിരുന്നു ഷാരൂഖ് ദീപികയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. റിലീസിനൊരുങ്ങുന്ന 'പഠാനി'ലെ ദീപികയുടെ സ്‌റ്റില്‍ പങ്കുവച്ച് കൊണ്ടാണ് ഷാരൂഖ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
-
To my dearest @deepikapadukone - how you have evolved to own the screen in every avatar possible! Always proud and always wishing for you to scale new heights… happy birthday… lots of love... pic.twitter.com/OVq1RWmMC5
— Shah Rukh Khan (@iamsrk) January 5, 2023 " class="align-text-top noRightClick twitterSection" data="
">To my dearest @deepikapadukone - how you have evolved to own the screen in every avatar possible! Always proud and always wishing for you to scale new heights… happy birthday… lots of love... pic.twitter.com/OVq1RWmMC5
— Shah Rukh Khan (@iamsrk) January 5, 2023To my dearest @deepikapadukone - how you have evolved to own the screen in every avatar possible! Always proud and always wishing for you to scale new heights… happy birthday… lots of love... pic.twitter.com/OVq1RWmMC5
— Shah Rukh Khan (@iamsrk) January 5, 2023
Shah Rukh Khan pens adoarable birthday post: 'എന്‍റെ പ്രിയപ്പെട്ട ദീപിക പദുക്കോണിനോട്.. സാധ്യമായ എല്ലാ മേക്കോവറുകളിലും സ്‌ക്രീന്‍ സ്‌പെയിസ് സ്വന്തമാക്കാന്‍ നിങ്ങള്‍ എങ്ങനെയാണ് പരിണമിച്ചത്. എല്ലായിപ്പോഴും അഭിമാനിക്കുന്നു. നിങ്ങള്‍ എപ്പോഴും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നു. ജന്മദിനാശംസകള്‍... ഒരുപാട് സ്‌നേഹം.' -ഷാരൂഖ് ഖാന്‍ കുറിച്ചു.
Shah Rukh Khan Deepika Padukone movies: ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയായിരുന്നു ദീപിക പദുക്കോണിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2007ല്‍ ഫറാ ഖാന്‍ സംവിധാനം ചെയ്‌ത 'ഓം ശാന്തി ഓം' ആയിരുന്നു ദീപികയുടെ അരങ്ങേറ്റ ചിത്രം. ഷാരൂഖ് ഖാന്‍റെയും ദീപികയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്‌ട്രി പ്രേക്ഷകര്‍ തുടക്കത്തില്‍ തന്നെ ഏറ്റെടുത്തിരുന്നു. പിന്നീട് 2013ല്‍ 'ചെന്നൈ എക്‌സ്‌പ്രസ്', 2014ല്‍ 'ഹാപ്പി ന്യൂ ഇയര്‍' എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 2009ല്‍ പുറത്തിറങ്ങിയ 'ബില്ലു' എന്ന സിനിമയിലെ 'ലൗ മേരാ ഹിറ്റ് ഹിറ്റ്' എന്ന ഐറ്റം നമ്പറിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
Once again Deepika Padukone joins SRK movie: വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ചിത്രം 'പഠാനി'ലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ജനുവരി 25നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. 'പഠാന്' ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയുടെ 'ജവാന്‍' എന്ന സിനിമയിലും ഷാരൂഖും ദീപികയും ഒന്നിച്ചെത്തും.
John Abraham birthday wishes to Deepika Padukone: 'പഠാനി'ല്‍ പ്രതിനായകന്‍റെ വേഷത്തിലെത്തുന്ന നടന്‍ ജോണ്‍ എബ്രഹാമും ദീപികയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'അവള്‍ പ്രകൃതിയുടെ ഉഗ്ര ശക്തിയാണ്. ജന്മദിനാശംസകള്‍ ദീപിക. ഒരു മികച്ച വര്‍ഷം നേരുന്നു. ജനുവരി 25ന് 'പഠാന്‍' ഹിന്ദി, തമില്‍, തെലുഗു എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.'-ജോണ്‍ എബ്രഹാം കുറിച്ചു. ജോണ്‍ എബ്രഹാമും 'പഠാനി'ലെ ദീപികയുടെ പുതിയ സ്‌റ്റില്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
-
She is a fierce force of nature! Happy birthday, @deepikapadukone! 🎂 have a super year ahead! #Pathaan releasing in theatres on 25th Jan in Hindi, Tamil & Telugu. @iamsrk | @deepikapadukone | #SiddharthAnand | @yrf pic.twitter.com/mEgDDsYgDG
— John Abraham (@TheJohnAbraham) January 5, 2023 " class="align-text-top noRightClick twitterSection" data="
">She is a fierce force of nature! Happy birthday, @deepikapadukone! 🎂 have a super year ahead! #Pathaan releasing in theatres on 25th Jan in Hindi, Tamil & Telugu. @iamsrk | @deepikapadukone | #SiddharthAnand | @yrf pic.twitter.com/mEgDDsYgDG
— John Abraham (@TheJohnAbraham) January 5, 2023She is a fierce force of nature! Happy birthday, @deepikapadukone! 🎂 have a super year ahead! #Pathaan releasing in theatres on 25th Jan in Hindi, Tamil & Telugu. @iamsrk | @deepikapadukone | #SiddharthAnand | @yrf pic.twitter.com/mEgDDsYgDG
— John Abraham (@TheJohnAbraham) January 5, 2023
Pathaan controversy: സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന 'പഠാനെ'തിരെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മാസമായിരുന്നു 2022 ഡിസംബര്‍. 'പഠാന്‍റെ' റിലീസും സെന്‍സറിങും സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ ആദ്യ ഗാനം 'ബേഷരം രംഗ്' പുറത്തിറങ്ങിയത് മുതല്‍ 'പഠാനെ'തിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
CBFC directed to implement changes in Pathaan: 'ബേഷരം രംഗ്' എന്ന ഗാനത്തിന് കത്രിക വയ്‌ക്കണമെന്നും ഒരുകൂട്ടര്‍ മുറവിളി കൂട്ടിയിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ടു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് 'പഠാനി'ലെ ഗാനങ്ങളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍മാതക്കളോട് നിര്‍ദേശിച്ചിരുന്നു. 'പഠാന്‍റെ' പുതുക്കിയ പതിപ്പ്, റിലീസിന് മുമ്പ് സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിനോട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി ആവശ്യപ്പെട്ടിരുന്നു.
Also Read: 'കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്'; വിമര്‍ശകര്‍ക്ക് എസ്‌ആര്‍കെ സ്‌റ്റൈലില്‍ മറുപടി