ETV Bharat / entertainment

'ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി'; തിരിച്ചു വരവിനെ കുറിച്ച് ഷാരൂഖ് ഖാന്‍ - എസ്ആര്‍കെ ട്വീറ്റ്

പഠാന്‍റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എപ്പോഴും ശ്രമിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

Shah Rukh Khan penned on Pathaan success  Shah Rukh Khan penned  Pathaan success  Pathaan  Shah Rukh Khan  Shah Rukh Khan Pathaan  ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി  തിരിച്ചു വരവിനെ കുറിച്ച് ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍  പഠാന്‍  SRK  SRK tweet  എസ്ആര്‍കെ  എസ്ആര്‍കെ ട്വീറ്റ്  ഷാരൂഖ് ഖാന്‍ ട്വീറ്റ്
പഠാന്‍റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍
author img

By

Published : Jan 28, 2023, 10:30 AM IST

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം തന്‍റേതായി തിയേറ്ററുകളിലെത്തിയ ചിത്രം 'പഠാനെ' സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. ഉപദേശ രൂപേണ ആയിരുന്നു ഷാരൂഖിന്‍റെ പ്രതികരണം. നമ്മുടെ തിരിച്ചു വരവിനെ കുറിച്ച് നമ്മള്‍ ഒരിക്കലും പ്ലാന്‍ ചെയ്യരുതെന്നും എപ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നുമായിരുന്നു ഷാരൂഖിന്‍റെ ഉപദേശം.

  • Gattaca movie “I never saved anything for the swim back” I think life is a bit like that….You aren’t meant to plan your return…U r meant to move forward. Don’t come back…try to finish what u started. Just a 57yr olds’ advice things.

    — Shah Rukh Khan (@iamsrk) January 27, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി എടുത്താല്‍ മതിയെന്നും ഷാരൂഖ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. 'നിങ്ങള്‍ നിങ്ങളുടെ തിരിച്ചു വരവ് പ്ലാന്‍ ചെയ്യരുത്. മുന്നോട്ട് പോകാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്, എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി.'-ഷാരൂഖ് ഖാന്‍ കുറിച്ചു.

പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കുമിടെയാണ് 'പഠാന്‍' തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ 'ബേഷരം രംഗ്' ഗാനം പുറത്തിറങ്ങിയത് മുതലാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഗാന രംഗത്തില്‍ ദീപിക ധരിച്ച കാവി നിറമുള്ള ബിക്കിനിയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു 'പഠാന്‍' ബോക്‌സ്‌ ഓഫീസില്‍ തേരോട്ടം നടത്തിയത്. ആദ്യ ദിനം തന്നെ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ ചിത്രം 55 കോടി രൂപയാണ് സ്വന്തമാക്കിയത്. രണ്ട് ദിനം കൊണ്ട് 235 കോടി രൂപയാണ് പഠാന്‍റെ ആഗോള ഗ്രോസ് കലക്ഷന്‍. സമീപകാല ബോളിവുഡ് ബോക്‌സ്‌ ഓഫീസുകള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു 'പഠാന്‍റെ' കലക്ഷന്‍.

Also Read: പഠാന്‍ ബോക്‌സ്‌ ഓഫീസ് ഹിറ്റാകാനുള്ള കാരണം പറഞ്ഞ് ട്രെയിഡ് അനലിസ്‌റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.