ETV Bharat / entertainment

ഉംറ നിര്‍വഹിച്ച് ഷാരൂഖ് ഖാന്‍, മക്കയില്‍ നിന്നുളള ചിത്രങ്ങള്‍ വൈറല്‍ - Shah Rukh Khan latest movies

Shah Rukh Khan performs Umrah: ഉംറ നിര്‍വഹിച്ച് ഷാരൂഖ്‌ ഖാന്‍. ഡങ്കിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം മക്കയിലേക്ക് പുറപ്പെട്ടത്.

Shah Rukh Khan  Shah Rukh Khan performs Umrah  മക്കയില്‍ ഉംറ നിര്‍വഹിച്ച് ഷാരൂഖ് ഖാന്‍  ഉംറ നിര്‍വഹിച്ച് ഷാരൂഖ്‌ ഖാന്‍  ഉംറ  ഷാരൂഖ്‌ ഖാന്‍  ഡങ്കിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി  ഡങ്കിയുടെ ചിത്രീകരണം  ഡങ്കി  Shah Rukh Khan Umrah viral video  Shah Rukh Khan wraps Dunki shooting  Shah Rukh Khan thanks to Saudi Arabia  Shah Rukh Khan shares video from Saudi Arabia  Shah Rukh Khan honored at Red Sea Film Festival  Shah Rukh Khan latest movies  Shah Rukh Khan upcoming movies
ഉംറ നിര്‍വഹിച്ച് ഷാരൂഖ് ഖാന്‍, മക്കയില്‍ നിന്നുളള ചിത്രങ്ങള്‍ വൈറല്‍
author img

By

Published : Dec 2, 2022, 11:42 AM IST

Shah Rukh Khan performs Umrah: സൗദി അറേബ്യയിലെ 'ഡങ്കി' ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം മക്കയില്‍ എത്തി ബോളിവുഡ് കിങ്‌ ഖാന്‍ ഷാരൂഖ് ഖാന്‍. ഇസ്ലാമിക തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ നഗരത്തില്‍ ഉംറ നിര്‍വഹിക്കുന്ന സൂപ്പര്‍സ്‌റ്റാറിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Shah Rukh Khan Umrah viral video: ഉംറ കര്‍മം നിര്‍വഹിക്കുമ്പോള്‍ ഹാജിമാര്‍ ധരിക്കുന്ന വെള്ള നിറമുള്ള വേഷമാണ് താരം ധരിച്ചിരിക്കുന്നത്. മാസ്‌കും ഇട്ടാണ് സൂപ്പര്‍താരം എത്തിയത്. ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കുന്നതിന്‍റെ ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Shah Rukh Khan wraps Dunki shooting: 'ഡങ്കി'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം ജിദ്ദയിലും അല്‍ ഉലയിലും ആയിരുന്നു. അതിനിടയ്‌ക്കാണ് ഷാരൂഖ് ഖാന്‍ മക്കയിലെത്തിയത്. സൗദിയില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്‌ പൂര്‍ത്തീകരിച്ച വിവരവും താരം പങ്കുവച്ചിരുന്നു.

Shah Rukh Khan thanks to Saudi Arabia: ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഡങ്കി'. ഡങ്കിയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചു കൊണ്ടുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്‌തിരുന്നു. 'ഡങ്കി'യുടെ ഷൂട്ടിങ്‌ ഷെഡ്യൂള്‍ വളരെ സുഗമമാക്കിയ സൗദി അറേബ്യയിലെ സാംസ്‌കാരിക മന്ത്രാലയത്തിനും 'ഡങ്കി' ടീമിനും നന്ദി അറിയിച്ചു കൊണ്ടാണ് കിങ് ഖാന്‍ വീഡിയോ പുറത്തുവിട്ടത്.

Shah Rukh Khan shares video from Saudi Arabia: 'സൗദിയില്‍ 'ഡങ്കി'യുടെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ സംതൃപ്‌തി നല്‍കുന്ന മറ്റൊന്നുമില്ല'-ഷാരൂഖ് പറഞ്ഞു. സംവിധായകൻ രാജ്‌കുമാർ ഹിരാനിയ്‌ക്കൊപ്പം ചിത്രത്തിന്‍റെ ഭാഗമായ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകർക്കും താരം നന്ദി പറഞ്ഞു.

Shah Rukh Khan about Dunki: 'ഡങ്കി' ചിത്രീകരണത്തെ 'മനോഹരം' എന്നാണ് ഷാരൂഖ് ഖാന്‍ വിളിച്ചത്. 'ഇത്രയും മനോഹരമായ സ്ഥലങ്ങളും ഊഷ്‌മളമായ ആതിഥ്യമര്യാദയും ഞങ്ങള്‍ക്ക് നല്‍കിയതിന് സൗദി സർക്കാരിനും നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ'-ഷാരൂഖ് പറഞ്ഞു. തപ്‌സി പന്നു നായികയായെത്തുന്ന ചിത്രം 2023ലാകും തിയേറ്ററുകളിലെത്തുക. ജിയോ സ്‌റ്റുഡിയോ, റെഡ്‌ ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, രാജ്‌കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Shah Rukh Khan honored at Red Sea Film Festival: ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്‌റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്. താരത്തിന്‍റെ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ' എന്ന സിനിമ ഫെസ്‌റ്റിവലിന്‍റെ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.

Shah Rukh Khan latest movies: സിദ്ധാര്‍ഥ് ആനന്ദിന്‍റെ 'പത്താന്‍' ആണ് ഷാരൂഖിന്‍റെ മറ്റൊരു പുതിയ ചിത്രം. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. 'പത്താനി'ല്‍ ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നു.

Shah Rukh Khan upcoming movies: അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. നയന്‍താര നായിക ആകുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുക. 2023 ജൂണ്‍ രണ്ടിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഷാരൂഖിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയായിരിക്കും.

Also Read: വജ്ര തിളക്കത്തില്‍ ഷാരൂഖ്‌ ഖാന്‍റെ മന്നത്ത്; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.