ETV Bharat / entertainment

ദുഃഖത്തിലും സന്തോഷത്തിലും അടുക്കളയിൽ തളയ്‌ക്കപ്പെട്ടവൾ; ചർച്ചയായി 'മായി' സീരിസിലെ രംഗം - Sakhshi Tanwar starrer 'Mai' goes viral

സാക്ഷി തൽവാർ നായികയായ 'മായി' ഏപ്രിൽ 15നാണ് നെറ്റ്ഫ്ലിക്‌സിൽ റിലീസായത്

Scene depicting how women work even amidst grief from Netflix's Sakhshi Tanwar starrer 'Mai' goes viral  ചർച്ചയായി മായി സീരിസിലെ രംഗം  മായി സീരിസ്  സാക്ഷി തൽവാർ  Mai series  മായി നെറ്റ്ഫ്ലിക്‌സ് സീരിസ്  Sakhshi Tanwar starrer 'Mai' goes viral  Netflix
ദുഃഖത്തിലും സന്തോഷത്തിലും അടുക്കളയിൽ തളയ്‌ക്കപ്പെട്ടവൾ; ചർച്ചയായി 'മായി' സീരിസിലെ രംഗം
author img

By

Published : Apr 26, 2022, 9:27 AM IST

സാക്ഷി തൽവാർ നായികയായ ഏറ്റവും പുതിയ നെറ്റ്ഫ്ലിക്‌സ് സീരിസ് 'മായി' മികച്ച പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. ഊമയായ മകളുടെ മരണം കണ്‍മുൻപിൽ കാണേണ്ടിവരുന്ന ഒരമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. മകളുടെ മരണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സീരിസിന്‍റെ ഇതിവൃത്തം. ഏപ്രിൽ 15നാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ റിലീസായത്.

ഇപ്പോൾ സീരിസിലെ ഒരു രംഗമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മകളുടെ ശവസംസ്‌കാര ചടങ്ങിന്‍റെ ദിവസവും വീട്ടിലെത്തിയവർക്ക് ചായ തയ്യാറാക്കുന്ന സീരിസിലെ ഒരു രംഗമാണ് ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്നത്. സ്വന്തം മകളുടെ മരണത്തിന്‍റെ ദുഃഖത്തിനിടയിലും അടുക്കള ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന അമ്മയുടെ അവസ്ഥയാണ് ചർച്ചയാകുന്നത്.

അസ്‌മ അസം എന്ന സാമൂഹിക പ്രവർത്തകയാണ് ചിത്രത്തിലെ ഈ രംഗം പങ്കുവെച്ചത്. ഇത് 'മായി' എന്ന സീരീസിലെ ഒരു രംഗമാണ്. ഷീൽ (സാക്ഷി തൽവാർ) തന്‍റെ മകളുടെ സംസ്‌കാര ചടങ്ങിനെത്തിയവർക്കായി ചായ ഉണ്ടാക്കുന്ന രംഗം. സ്‌ത്രീകളിൽ നിന്ന് പ്രതീക്ഷിക്കുന്ന അധ്വാനത്തിന്‍റെ ഓർമപ്പെടുത്തലാണ് ഈ ദൃശ്യം. സ്വന്തം മകളുടെ മരണത്തിലെ ദുഖം പോലും പ്രകടിപ്പിക്കാനാകാതെ അതിഥികളെ സൽക്കരിക്കേണ്ടി വരുന്ന അവസ്ഥ, അസം ട്വീറ്റ് ചെയ്‌തു.

പിന്നാലെ പോസ്റ്റിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. രാജ്യത്തെ ഒട്ടുമിക്ക സ്‌ത്രീകളുടേയും ജീവിതം ഇങ്ങനെ തന്നെയാണെന്നാണെന്നും നമ്മിൽ ഭൂരിഭാഗം പേരും കണ്ടില്ലെന്ന് നടിക്കുന്ന സങ്കടകരമായ സത്യമാണിതെന്നും കമന്‍റുകളെത്തി. തങ്ങളുടെ സങ്കടമോ സന്തോഷമോ പ്രകടിപ്പിക്കാനാകാതെ സ്‌ത്രീകൾ അടുക്കളയിൽ തളയ്‌ക്കപ്പെട്ടിരിക്കുകയാണെന്നും ഒട്ടനവധിപേർ പോസ്റ്റ് റീ ട്വീറ്റ് ചെയ്‌തുകൊണ്ട് പറഞ്ഞു.

ക്ലീൻ സ്ലേറ്റ് ഫിലിംസിന്‍റെ ബാനറിൽ കർണേഷ് ശർമ്മ നിർമ്മിച്ച് അൻഷായ് ലാലും അതുൽ മോംഗിയയും ചേർന്നാണ് 'മായി' സംവിധാനം ചെയ്‌തിരിക്കുന്നത്. സീമ പഹ്വ, വിവേക് ​​മുശ്രൻ, വാമിക ഗബ്ബി, അനന്ത് വിദാത്, റൈമ സെൻ, അങ്കുർ രത്തൻ, പ്രശാന്ത് നാരായൺ, വൈഭവ് രാജ് ഗുപ്‌ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.