'നന്‍പകല്‍ നേരത്ത് മയക്ക'ത്തിനെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഉച്ച മയക്കത്തിലെ സ്വപ്‌നം പോലൊരു സിനിമ എന്നാണ് സത്യന്‍ അന്തിക്കാട് സിനിമയെ കുറിച്ച് പറഞ്ഞത്. എത്ര മനോഹരമായാണ് ജെയിംസിന്‍റെയും സുന്ദരത്തിന്‍റെയും കഥ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു.
ചിത്രം കണ്ട ശേഷം ഫേസ്‌ബുക്കിലൂടെ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. 'നൻപകൽ നേരത്ത് മയക്കം കണ്ടു. ഉച്ച മയക്കത്തിലെ സ്വപ്‌നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്‍റെയും സുന്ദരത്തിന്‍റെയും കഥ ലിജോ പറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="">
പണ്ട് മഴവിൽക്കാവടിയുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോള വയലുകളും ഗ്രാമ വാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപ്പകലില്ലാതെ അലയടിക്കുന്ന തമിഴ് പാട്ടുകളും. ആ ഗ്രാമ ഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു.
മമ്മൂട്ടി എന്ന അതുല്യ നടന്‍റെ വിസ്‌മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്‍റെ നാടക വണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെ ഓടുന്ന സുന്ദരത്തിന്‍റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ!. ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സുനിറഞ്ഞ സ്നേഹം' -സത്യന്‍ അന്തിക്കാട് കുറിച്ചു.
Also Read: തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍; ചിത്രം പകര്‍ത്തി നിര്‍മാതാവ്
ഐഎഫ്‌എഫ്‌കെയില്‍ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ പ്രീമിയര്‍ നടന്ന ശേഷം ജനുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.