യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുദസാരഥി സംവിധാനം ചെയ്യുന്ന 'സന്നിധാനം പിഒ' (Sannidhanam Po New Tamil Movie) എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. അജിനു അയ്യപ്പൻ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന് സംവിധായകൻ തന്നെയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷിമോഗ ക്രിയേഷൻസുമായി സഹകരിച്ച് സർവ്വത സിനി ഗാരേജിന്‍റെ ബാനറിൽ മധു റാവു, ഷബീർ പത്താൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വർഷ വിശ്വനാഥ്, സിത്താര, മേനക സുരേഷ്, മൂന്നാർ രമേഷ്, വിനോദ് സാഗർ, അശ്വിൻ ഹാസ്സൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ (Sannidhanam Po Movie Updates).
പി.എ അയ്യപ്പന്‍റേതാണ് ആശയം. വിനോദ് ഭാരതി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം പൊന്‍കതിരേഷാണ് കൈകാര്യം ചെയ്യുന്നത്. കലാസംവിധാനം: വിജയ് തെന്നരസു, വസ്ത്രാലങ്കാരം: നടരാജ്, മേക്കപ്പ്: ഷിബുകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പ്രൊഡക്ഷൻ മാനേജർ: ശിവചന്ദ്രൻ, സ്റ്റണ്ട്: മേരട്ടൽ ശിവ, സഹസംവിധായകർ: സുജേഷ് ആനി ഈപ്പൻ & അശോക് കുമാർ, അസോസിയേറ്റ് ഡയറക്‌ടർ: മുത്തുവിജയൻ, പബ്ലിസിറ്റി ഡിസൈൻസ്: വിഎം. ശിവ, പിആർഒ: ശബരി
ശബരിമല പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്‍റെ കഥ. ശബരിമലയും അവിടുത്തെ പോസ്റ്റ് ഓഫീസുമാണ് പശ്ചാത്തലം. മകര ജ്യോതി നാളിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. സംവിധായകൻ വിഘ്‌നേഷ് ശിവനാണ് (Director Vignesh Shivan) ചിത്രത്തിനായി ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.