ETV Bharat / entertainment

സെക്‌സി സോംഗുകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്: കാരണം പറഞ്ഞ് സാമന്ത - സാമന്ത ഐറ്റം സോംഗ്

നായികാവേഷങ്ങള്‍ക്ക് പുറമെ കേന്ദ്രകഥാപാത്രമായുളള നിരവധി സിനിമകളും സാമന്തയുടെതായി വരുന്നു. അഭിനയപ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും നടി ഒരേസമയം ചെയ്യുന്നു

samantha movies  samantha latest news  samantha ruth prabhu  samantha films  സാമന്ത സിനിമ  സാമന്ത ഐറ്റം സോംഗ്  സാമന്ത രുത് പ്രഭു
സെക്‌സി സോങുകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്: കാരണം പറഞ്ഞ് സാമന്ത
author img

By

Published : May 9, 2022, 5:08 PM IST

തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് സാമന്ത രുത് പ്രഭു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തമിഴ്, തെലുങ്ക് ഭാഷകളില്‍ എല്ലാം നടി തിളങ്ങി. കൂടാതെ ഫാമിലി മാന്‍ സീസണ്‍ 2വിലൂടെ വെബ് സീരീസ് രംഗത്തും തുടക്കം കുറിച്ചിരുന്നു നടി. നാഗചൈതന്യയുമായുളള വിവാഹ മോചന ശേഷം ഗ്ലാമറസ് റോളുകളില്‍ സാമന്തയെ പ്രേക്ഷകര്‍ വീണ്ടും കണ്ടു.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്‌പയിലെ ഐറ്റം സോങ് ആണ് സാമന്തയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഗ്ലാമറസ് വേഷത്തില്‍ സിനിമയില്‍ നൃത്തം ചെയ്യാന്‍ കോടികളാണ് താരസുന്ദരി വാങ്ങിയത്. തെന്നിന്ത്യയില്‍ ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങുന്ന നായികമാരുടെ പട്ടികയില്‍ സാമന്തയുമുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് ആരാധകരുടെ പ്രിയപ്പെട്ട സാമിന്‍റെതായി വരാനിരിക്കുന്നത്.

സിനിമകള്‍ക്കൊപ്പം തന്നെ പരസ്യ ചിത്രങ്ങളിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലും നടി ഭാഗമാകാറുണ്ട്. അതേസമയം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സിനിമ കരിയറില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് സാമന്ത. 10 വർഷത്തെ അനുഭവ പരിചയം ഇപ്പോൾ ഒരു അഭിനേതാവെന്ന നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലും, ഒരു പ്രത്യേക ഓൺസ്‌ക്രീൻ ഇമേജിൽ കുടുങ്ങാതിരിക്കുന്നതിലും കൂടുതൽ ആത്മവിശ്വാസം നൽകിയെന്ന് സാം പറയുന്നു.

നിരവധി പ്രോജക്റ്റുകളിൽ പ്രവർത്തിച്ച ശേഷം ഇപ്പോള്‍ എനിക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് പറയാൻ കഴിയും, അത് പ്രായവും പക്വതയും കൊണ്ട് വരുന്നതാണ്. എന്‍റെ സ്വന്തം ചര്‍മ്മത്തില്‍ കംഫര്‍ട്ടബിള്‍ ആകാന്‍ എനിക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു. സെക്‌സി ഗാനമായാലും ഹാർഡ് കോർ ആക്‌ഷനായാലും വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കുന്നതിൽ ഇപ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസമുണ്ട്.

പണ്ട് എനിക്ക് ചെയ്യാന്‍ തീരെ ധൈര്യം ഇല്ലാതിരുന്ന ഒന്നായിരുന്നു അത്, അഭിമുഖത്തില്‍ സാമന്ത പറഞ്ഞു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുലെ രെണ്ട് കാതല്‍ ആണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമയില്‍ വിജയ് സേതുപതി, നയന്‍താര എന്നീ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

പാന്‍ ഇന്ത്യന്‍ പ്രോജക്‌ടുകളായ യശോദ, ശകുന്തള തുടങ്ങിയവയാണ് സാമന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. നടന്‍ ഉണ്ണി മുകുന്ദനും സാമന്തയ്‌ക്കൊപ്പം യശോദയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹന്‍ സാമന്തയുടെ ശകുന്തളയില്‍ നായകവേഷത്തില്‍ എത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.